ദുബൈയിലെ പ്രവാസി ജനസംഖ്യ അതിവേഗം വളരുന്നതായി പുതിയ പഠന റിപ്പോർട്ട്
ദുബൈ:ദുബൈയിലെ പ്രവാസി ജനസംഖ്യ അതിവേഗം വളരുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ പുതിയ പഠന റിപ്പോർട്ട്,തൊഴില്‍ തേടിയും നിക്ഷേപത്തിനുമായി ദുബൈയില്‍ താമസമാക്കുന്ന വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നുമാസങ്ങളില്‍ 25,000-അതികം പേരാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ നഗരിയിലേക്ക് ചേക്കേറിയത്.വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടിയും നിക്ഷേപത്തിനുമായി ദുബൈയിലേക്ക് വന്‍പ്രവാഹം തുടരുകയാണെന്ന് ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണത്തിലെ വര്‍ധനയുടെ തോത് കൂടിയതായും അധികൃതര്‍ വെളിപ്പെടുത്തി. മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ദുബൈ എമിറേറ്റിലെ ആകെ ജനസംഖ്യ 36.80 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച്‌വരെയുള്ള മൂന്നുമാസങ്ങളില്‍ 25,489പേരാണ് എത്തിയത്.
സമ്പന്നരായ നിരവധി പേര്‍ നിക്ഷേപത്തിന് മഹാനഗരത്തെ തെരഞ്ഞെടുക്കുന്നതിന് പുറമേ ഗോള്‍ഡന്‍ വിസ, സില്‍വര്‍ വിസ എന്നിവയടക്കമുള്ള പുതിയ റെസിഡന്‍സി സ്‌കീമുകളും ധാരാളം വിദേശികളെ ആകര്‍ഷിക്കുന്നു.
2021 ജനുവരിക്ക് ശേഷം എമിറേറ്റിലെ ജനസംഖ്യ 2.69 ലക്ഷം വര്‍ധിച്ചു. ഓരോ മാസവും ശരാശരി 6,900 പുതിയ താമസക്കാരുടെ വര്‍ധനവാണ് ഇത് കാണിക്കുന്നത്. ശക്തമായ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വിദേശ കമ്പനികളെ എമിറേറ്റിലേക്ക് ആകര്‍ഷിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളിലും ദുബൈയിലും യുഎഇയിലും പ്രവാസി ജനസംഖ്യ വര്‍ധിക്കുമെന്ന് കണക്കാക്കുന്നു.നിക്ഷേപം വര്‍ധിക്കുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ജനസംഖ്യ കൂടുന്നത് വാടക വര്‍ധിക്കാനും പ്രോപ്പര്‍ട്ടികളുടെ ആവശ്യം വര്‍ധിക്കാനും കാരണമായിട്ടുണ്ട്.
കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് സമീപ വര്‍ഷങ്ങളില്‍ കുടിയേറിയവര്‍ ഇപ്പോള്‍ യുഎഇയിലേക്ക് മടങ്ങിവരികയാണ്. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വലിയ തോതിലുള്ള കുടിയേറ്റം യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് നേരത്തേ ഉണ്ടായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരുള്‍പ്പെടെ ഇത്തരം കുടിയേറ്റത്തിന് കാണിച്ചിരുന്ന താല്‍പര്യം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്.
ഇത്തരത്തില്‍ താമസം മാറിയ ഭൂരിപക്ഷം ആളുകളും യുഎഇയിലേക്ക് തിരികെ വരികയാണെന്നും ദുബൈയിലെ പ്രോപ്പര്‍ട്ടി മേഖലയില്‍ ഇവരുടെ നിക്ഷേപം വര്‍ധിച്ചുവെന്നും പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ കുടിയേറിയ രാജ്യങ്ങളിലെ ഉയര്‍ന്ന നികുതി, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, കുറഞ്ഞ അവസരങ്ങള്‍ എന്നിവയാണ് യുഎഇയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."