മതം ചോദിക്കലും ബോഡി ഷെയിമിങും സ്ഥിരം ശൈലി; ആണ്‍കുട്ടികളെകൊണ്ട് പെണ്‍കുട്ടികളെ തല്ലിക്കും; ഡോ റാമിനെതിരെ വിദ്യാര്‍ഥികള്‍
കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികരണവുമായി അഞ്ചരക്കണ്ടി കോളജിലെ വിദ്യാര്‍ഥികള്‍. ഡോ. റാം സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഡോ റാം കുട്ടികളോട് ക്ലാസില്‍ മതവും ജാതിയും ചോദിക്കുന്നത് പതിവാണ്. നിരന്തരം പരാതി കൊടുത്തിട്ടും അധ്യാപകനെതിരെ നടപടിയുണ്ടായില്ല. കുട്ടികളെ ബോഡി ഷെയ്മിങ് നടത്താറുണ്ടെന്നും പെണ്‍കുട്ടികളെ ആണ്‍കുട്ടികളെക്കൊണ്ട് തല്ലിച്ചുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
വിദ്യാര്‍ഥികളെ അധിക്ഷേപരിക്കാന്‍ വിവിധ പേരുകളാണ് ഡോ. റാം കണ്ടെത്തിയിരുന്നത്. പലരും പരാതി കൊടുത്തിട്ടും മാനേജ്‌മെന്റ് ഒരു നടപടിയും സ്വീകരിച്ചില്ല. നേരത്തെ രണ്ട് തവണ റാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരാതി വരുമ്പോള്‍ മാറ്റം അധിക്ഷേപത്തില്‍ ചെറിയ മാറ്റം വരും. വീണ്ടും പഴയപടിയാകുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ഥിയുടെ മരണത്തെ കുറിച്ച് കുടുംബം ഉയര്‍ത്തുന്ന ഗുരുതര ആരോപണങ്ങള്‍ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.
ആരോപണവിധേയരായ അധ്യാപകരെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രഫ. ഡോ. സംഗീത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ചക്കരക്കല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബി.എന്‍.എസ് വകുപ്പ് 108 (ആത്മഹത്യാ പ്രേരണ), എസ്.സി, എസ്.ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തു. നേരത്തെയെടുത്ത അസ്വാഭാവിക മരണത്തിനുള്ള കേസിലാണ് പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തത്.
അതിനിടെ, ഒരു ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്ന് നിതിന്‍രാജ് വായ്പയെടുത്തിരുന്നതായും തിരിച്ചടവ് വൈകിയതോടെ വായ്പ ഏജന്റുമാര്‍ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നിതിന്‍രാജിന്റെ ഫോണിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ വായ്പാ ഏജന്‍സി കൈക്കലാക്കിയിരുന്നു. ഇതിലൂടെ വിദ്യാര്‍ഥിയുടെ അധ്യാപകരില്‍ ഒരാളെയും ഏജന്റുമാര്‍ ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. അധ്യാപകന് ലഭിച്ച ഭീഷണി സന്ദേശങ്ങളിലും കോളുകളിലും പ്രത്യേകമായി സൈബര്‍ പൊലിസ് സ്റ്റേഷനില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Students have raised serious allegations against Dr Ram, accusing him of regularly engaging in body shaming and asking about students’ religion. They also claimed that he encouraged male students to physically target female students, sparking outrage on campus. The allegations have led to protests and demands for strict action, with authorities expected to look into the matter and ensure a safe academic environment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."