HOME
DETAILS

യു.എ.ഇയില്‍ ഇന്ന് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ബുധനാഴ്ചയോടെ കാലാവസ്ഥ കൂടുതല്‍ മോശമാകും | UAE Weather Alert

  
April 13, 2026 | 4:13 AM

UAE to see rain mist and dust before winds intensify midweek

ദുബൈ: യു.എ.ഇയില്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു. ഇന്ന് രാജ്യത്തെ തീരദേശ, കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്കും നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. താപനില ഉയരുമെന്നും രാത്രിയോടെ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. 
ചൊവ്വാഴ്ച തെക്കന്‍ പ്രദേശങ്ങളില്‍ നേരിയ മഴ ലഭിച്ചേക്കും. കാറ്റ് ശക്തമാകുന്നതിനാല്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഉച്ചയോടെ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ബുധനാഴ്ചയോടെ കാലാവസ്ഥ കൂടുതല്‍ മോശമാകും. ശക്തമായ കാറ്റ് വീശുന്നത് കാഴ്ചാപരിധിയെ ബാധിച്ചേക്കാം. ഈ സമയങ്ങളില്‍ കടല്‍ അതിപ്രക്ഷുബ്ധമാകും.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. പൊടിക്കാറ്റ് തുടരുമെങ്കിലും കടലിലെ അവസ്ഥ മിതമായ നിലയിലാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Summary: The National Centre of Meteorology (NCM) has forecast changing weather conditions across the UAE from today to Friday, with rain, humidity and dust expected at different intervals.  Today, partly cloudy to cloudy conditions are expected, with a chance of light to moderate rainfall over coastal, eastern and southern areas, alongside rising temperatures and possible mist formation by night.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

Cricket
  •  2 days ago
No Image

ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി

Kerala
  •  2 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച സുഖകരമായ കാലാവസ്ഥ തുടരും; വടക്കൻ തീരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

Weather
  •  2 days ago
No Image

ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു; ദീർഘകാലമായി സഊദിയിൽ പ്രവാസി

Saudi-arabia
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂറിൽ പാകിസ്ഥാനെ സഹായിച്ചെന്ന് ചൈന

International
  •  2 days ago
No Image

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

Kerala
  •  2 days ago
No Image

അബൂദബിയില്‍ വാഹനാപകടം: ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

uae
  •  2 days ago
No Image

സ്ത്രീകള്‍ക്ക് സൗജന്യയാത്ര; കെ.എസ്.ആര്‍.ടി.സിക്ക് കോടികൾ നഷ്ടമാകും

Kerala
  •  2 days ago
No Image

എസ്.ഡി.പി.ഐ വോട്ടുകളിൽ ഗണ്യമായ കുറവ്

Kerala
  •  2 days ago
No Image

രഞ്ജിത്ത് ചോദിക്കുന്നു; മൈക്കും മുഖ്യമന്ത്രിയും തമ്മിലുള്ള 'പിണക്കം' ഇനി മാറുമോ ?

Kerala
  •  2 days ago