HOME
DETAILS

മരിക്കുന്നതിന് തൊട്ടുമുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവന്നു; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു

  
April 14, 2026 | 5:57 PM

police collect cctv evidence related to nithin raj death

കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. മരിക്കുന്നതിന് മുന്‍പായി പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്. കോളജിനകത്തെ സിസിടിവി ദൃശ്യങ്ങളും, ചില രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. 

പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ ഇറങ്ങിവരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് മുറിയില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൃത്യമായ വിവരം ലഭ്യമാവൂ. 

അതേസമയം നിതിനെ മരണത്തിലേക്ക് നയിച്ചത് മൂന്ന് കാര്യങ്ങളാണെന്ന നിഗമനത്തിലാണ് പൊലിസ്. അധ്യാപകരില്‍ നിന്നും നേരിട്ട ജാതിവിവേചനവും, ലോണ്‍ ആപ്പുകാരുടെ സമ്മര്‍ദവും, പ്രിന്‍സിപ്പലും അധ്യാപകരും നടത്തിയ ചോദ്യം ചെയ്യലുമാണ് നിതിനെ സമ്മര്‍ദത്തിലാക്കിയത്. അധ്യാപികയായ ലതാ ശശിധരന്റെ ഗ്യാരണ്ടിയില്‍ ലോണ്‍ആപ്പില്‍ നിന്ന് 14000 രൂപയോളം നിതിന്‍ വായ്പയെടുത്തിരുന്നു. തിരിച്ചടവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദം നിതിനും അധ്യാപികക്കും നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. 

മരിക്കുന്നതിന് തലേദിവസം നിതിനെ ലോണ്‍ ആപ്പുകാര്‍ 98 തവണയും, അധ്യാപികയെ 26 തവണയും വിളിച്ചെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് അധ്യാപിക പ്രിന്‍സിപ്പലിനോട് കാര്യം അവതരിപ്പിക്കുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് അധ്യാപികയും നിതിനും പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി. പ്രിന്‍സിപ്പല്‍ നിതിന്റെ ഫോണ്‍ വാങ്ങിച്ചതിന് പിന്നാലെ കരഞ്ഞ് മുറിവിട്ട നിതിന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  5 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  5 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  5 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  5 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  5 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  5 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  5 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  5 days ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  5 days ago
No Image

മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞു; പാചകക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

Kerala
  •  5 days ago