HOME
DETAILS

പശ്ചിമേഷ്യന്‍ പ്രതിസന്ധി; 25 ലക്ഷം ഇന്ത്യക്കാരെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

  
Web Desk
April 14, 2026 | 6:21 PM

united nations report warns that 25 million indians could be pushed into poverty amid iran usa conflict

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇന്ത്യയിലെ 25 ലക്ഷം മനുഷ്യരെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ 8.8 ദശലക്ഷം പേര്‍ ദാരിദ്ര്യത്തിലാകാന്‍ യുദ്ധം കാരണമാകുമെന്നും ഏഷ്യ-പസഫിക് മേഖലക്ക് 299 ബില്യണ്‍ യു.എസ് ഡോളര്‍ വരെ നഷ്ടമുണ്ടാകുമെന്നും ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടില്‍ പറയുന്നു. 

'പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ഏഷ്യ-പസഫിക് മേഖലയിലെ ജനജീവിതത്തെ എങ്ങനെ ബാധിക്കും' എന്ന തലക്കെട്ടിലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 23.9 ശതമാനത്തില്‍ നിന്ന് 24.2 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2,464,698 പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ ജനങ്ങളുടെ പുരോഗതിയില്‍ വലിയ നഷ്ടം വരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഇന്ധന പ്രതിസന്ധി വിലക്കയറ്റത്തിന് കാരണമാവും. ഗാര്‍ഹിക വാങ്ങല്‍ ശേഷി കുറക്കുകയും, ഭക്ഷ്യ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുകയും ചെയ്യും. ഉപജീവന മാര്‍ഗങ്ങള്‍ ദുര്‍ബലപ്പെടുന്നതോടെ അതിജീവനം പ്രതിസന്ധിയിലാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും എല്‍പിജി ഇറക്കുമതിയുടെ 90 ശതമാനവും പശ്ചിമേഷ്യയില്‍ നിന്നാണ്. 

അതേസമയം ഇറാനും ഇസ്‌റാഈലും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ മേഖലയില്‍ പ്രതിസന്ധി തുടരുകയാണ്. അമേരിക്കന്‍ സൈന്യം ഇറാന്റെ തുറമുഖങ്ങളിലേക്കും പുറത്തേക്കുമുള്ള കപ്പല്‍ ഗതാഗതം തടയാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇറാന്‍ തീരം തൊടാതെ മൂന്ന് കപ്പലുകള്‍ ഹോര്‍മുസ് കടന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ കൂടി വിപണിയിലേക്ക് എത്താതിരുന്നാല്‍ വില ഇനിയും വര്‍ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ-സഊദി സംയുക്ത ഓപ്പറേഷൻ; 2.6 ലക്ഷത്തിലധികം ലഹരിഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

uae
  •  3 days ago
No Image

പൊലിസിന് ഹെലികോപ്റ്റർ: കരാർ നീട്ടാൻ സർക്കാരിന് ശുപാർശ നൽകി ഡിജിപി; പ്രതിമാസ വാടക 80 ലക്ഷം രൂപ

Kerala
  •  3 days ago
No Image

വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം: എട്ട് തൊഴിലാളികൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

National
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ദുബൈയിലേക്കുള്ള സർവീസുകൾ കൂട്ടത്തോടെ നിർത്തിവച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികൾ

uae
  •  3 days ago
No Image

തൃണമൂലിൽ വൻ പിളർപ്പ്; 20 ലോക്‌സഭാ എംപിമാർ സ്പീക്കർക്ക് കത്ത് നൽകി, എൻഡിഎയെ പിന്തുണച്ചേക്കും

National
  •  4 days ago
No Image

സോഷ്യൽ മീഡിയയിൽ തരംഗമായി യുഎഇയുടെ 'ദേശീയ പ്രതിജ്ഞ'; സർട്ടിഫിക്കറ്റുകൾ പങ്കുവെച്ച് പ്രവാസികളും സ്വദേശികളും, അറിഞ്ഞിരിക്കേണ്ടതെല്ലാം

uae
  •  4 days ago
No Image

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം;കൃത്യമായ നോട്ടിഫിക്കേഷനുകള്‍ക്കായി ഫോണ്‍ അപ്‌ഡേറ്റ് ചെയ്യണം

bahrain
  •  4 days ago
No Image

കോഴിക്കോട് എം.ഡി.എം.എ വേട്ട; പൊലിസിനെ വെട്ടിച്ച് യുവാവും യുവതിയും രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

"വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടുകാരെ കാണിപ്പൂ"- ആഭരണങ്ങൾ കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ വിനയായി; യൂട്യൂബറുടെ വീട് കൊള്ളയടിച്ചു

National
  •  4 days ago
No Image

'എൽ നിനോ' വരുന്നു; യുഎഇയിൽ കടുത്ത ചൂടിനും കനത്ത മഴയ്ക്കും സാധ്യത

uae
  •  4 days ago