HOME
DETAILS
MAL
അറബി കവിതാ രചനാ മത്സരം: സിദ്ദീഖ് നദ്വിക്ക് ഒന്നാം സ്ഥാനം
backup
September 14 2016 | 12:09 PM
കോഴിക്കോട്: അറബി ഭാഷയെ സ്റ്റേഹിക്കുന്ന അക്കാദമിക വിദഗ്ധരുടെ പൊതുവേദിയായ അല്‍ മുന്‍ തദ ദുവലീലില് അറബിയ്യ (ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ അറബിക്) സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അറബി കവിതാ രചനാ മത്സരത്തില്‍ സിദ്ദീഖ് നദ്വി ഒന്നാം സ്ഥാനം നേടി. ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥകാരനുമായ ഇദ്ദേഹം കാസര്‍കോട് ജില്ലയിലെ ചേരൂര്‍ സ്വദേശിയാണ്. മുഹമ്മദ് ബശീര്‍ ഹുദവി രണ്ടാം സ്ഥാനവും ബശീര്‍ ഫൈസി ചീക്കോന്ന് മൂന്നാം സ്ഥാനവും നേടി.
ഡോ. അബ്ദുല്‍ ഹലീം (അള്‍ജീരിയ) ഡോ. സ്വാദിഖ് മുഹമ്മദ് അല്‍ മന്‍സിലി (യമന്‍) എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."