നിയമലംഘനം; ഖത്തറിൽ ട്രാവൽ ഏജൻസികൾക്കെതിരേ നടപടി
ദോഹ: രാജ്യത്തെ വ്യോമയാന മേഖലയിലെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ട്രാവൽ, എയർ കാർഗോ ഏജൻസികളിൽ വ്യാപക പരിശോധന നടത്തി. നിയമങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്കെതിരേ അധികൃതർ നടപടി സ്വീകരിച്ചു. ചട്ടങ്ങൾ പാലിക്കാത്ത നിരവധി ട്രാവൽ ഏജൻസികളെ അടപ്പിച്ചു. ലംഘനങ്ങൾ ആവർത്തിച്ച ചില ഏജൻസികളെ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്തു.
ചില സ്ഥാപനങ്ങൾക്കെതിരേ പിഴ ചുമത്തി. വ്യോമയാന മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനാണ് പരിശോധന കർശനമാക്കിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ചകൾ കണ്ടെത്തിയാൽ തിരുത്തണമെന്നും അതോറിറ്റി നിർദേശമുണ്ട്. സേവന നിലവാരം മെച്ചപ്പെടുത്താൻ വരും ദിവസങ്ങളിലും മുൻകൂട്ടി അറിയിക്കാതെ മിന്നൽ പരിശോധനകൾ തുടരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
Qatar Civil Aviation Authority (QCAA) shuts down several non-compliant travel and air cargo agencies following intensive inspections to ensure regulatory adherence and protect consumer rights in the aviation sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."