HOME
DETAILS

പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞു; വനിത സംവരണ ബില്‍ പരാജയപ്പെട്ടതില്‍ നരേന്ദ്ര മോദി 

  
Web Desk
April 18, 2026 | 3:53 PM

modi criticized opposition in delimitation bill

ന്യൂഡല്‍ഹി: സ്ത്രീസംവരണം ഉള്‍പ്പെട്ട മണ്ഡല പുനര്‍നിര്‍ണയ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞെന്ന് മോദി പറഞ്ഞു. ബില്ല് പരാജയപ്പെട്ടപ്പോള്‍ കുടുംബ പാര്‍ട്ടികള്‍ കൈയ്യടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റതെന്നും മോദി പറഞ്ഞു. 

വനിത ബില്ല് പാസാക്കാത്തതില്‍ ഞാന്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാര്‍ത്ഥത കാരണമാണ് ബില്ല് പരാജയപ്പെട്ടത്. ബില്ല് പരാജയപ്പെട്ടപ്പോള്‍ ആഘോഷിച്ചവരെ സ്ത്രീകള്‍ നോക്കി വെയ്ക്കും. 2029ല്‍ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. കോണ്‍ഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. രാജ്യത്തെ സ്ത്രീശക്തി കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മാപ്പ് നല്‍കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

അതേസമയം തിടുക്കപ്പെട്ട് വനിത സംവരണ ബില്ലും അതിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയവും നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢനീക്കത്തിന് ലോക്‌സഭയില്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്.  പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പില്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 131 ാം ഭരണഘടന ഭേദഗതി ബില്‍ പരാജയപ്പെടുകയായിരുന്നു. സഭയില്‍ ഹാജരായ 528 പേരില്‍ 298 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍, 230 പേര്‍ എതിര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാനായി കേന്ദ്രസര്‍ക്കാരിന് 54 വോട്ടിന്റെ കുറവാണുണ്ടായത്. ബില്‍ പാസാകാന്‍ ഹാജരായ 528 അംഗങ്ങളില്‍ 352 പേരുടെ പിന്തുണ വേണമായിരുന്നു. വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഹാജരായ അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാത്തതിനാല്‍ 131ാം ഭരണഘടന ഭേദഗതി ബില്‍ പാസായില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. 

ഭരണഘടന ഭേദഗതി ബില്‍, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍ എന്നീ മൂന്ന് ബില്ലുകള്‍ ഒന്നിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടന ഭേദഗതി ബില്‍ പാസാക്കാനാകാത്തിനാല്‍ മറ്റ് രണ്ട് ബില്ലുകള്‍ തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ലോക്‌സഭയെ അറിയിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു ബില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ആദ്യമായാണ്. വനിതാ ബില്‍ തിടുക്കപ്പെട്ട് അവതരിപ്പിക്കുന്നതിന്റെ മറവിലൂടെ രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ചെറുത്തുനില്‍പ്പിന് മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

National
  •  2 days ago
No Image

യുഎസ് മണ്ണിൽ ഇറാന്റെ 'തോക്ക് ആഘോഷം'; ലോകകപ്പ് മത്സരത്തിനിടെ മുഹമ്മദ് മൊഹെബിയുടെ വീഡിയോ വൈറൽ, വൻ വിവാദം!

Football
  •  2 days ago
No Image

ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല! വിരമിക്കൽ ചർച്ചകൾക്ക് വിരാമമിട്ട് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ലൂക്ക മോഡ്രിച്ച്

Football
  •  2 days ago
No Image

ഹോര്‍മുസ് ഭാഗികമായി തുറന്നു; വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് ട്രംപ്

International
  •  2 days ago
No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  2 days ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  2 days ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  2 days ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  2 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  2 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  2 days ago