HOME
DETAILS

വനിത സംവരണ ബില്ലിന് പിന്നില്‍ ബിജെപിയുടെ ദേശവിരുദ്ധ ലക്ഷ്യം; മോദിയും, അമിത് ഷായും ജനങ്ങളെ കബളിപ്പിക്കുന്നു

  
Web Desk
April 18, 2026 | 5:29 PM

modi and amit sha are trying to fool the people of india on women reservation bill says rahul gandhi

റാണിപ്പേട്ട്: വനിത സംവരണ ബില്ലിന്റെ മറവില്‍ മണ്ഡലപുനര്‍ണയം ഒളിച്ച് കടത്താനുള്ള ബിജെപി നീക്കത്തിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബില്ലിന് പിന്നില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളാണെന്നും, നരേന്ദ്ര മോദിയും, അമിത് ഷായും രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നടന്ന റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റാനുള്ള ശ്രമങ്ങളാണ് ബില്ലിന് പിന്നിലുള്ളത്. വനിത സംവരണ ഭേദഗതി ബില്ലിന്റെ മറവില്‍ അവതരിപ്പിച്ച 131ാം ഭരണഘടനാ ഭേദഗതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും പാര്‍ലമെന്റ് പ്രാതിനിധ്യം ദുര്‍ബലപ്പെടുത്താനുള്ള പദ്ധതിയാണ്. ഭാരതമെന്ന സങ്കല്‍പ്പത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ഈ നീക്കങ്ങളെ ചെറുത്തതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

മാത്രമല്ല ബിജെപിയും, ആര്‍എസ്എസും തമിഴ്‌നാടിന്റെ ചരിത്രം, സംസ്‌കാരം, ഭാഷ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിനെ ഡല്‍ഹിയില്‍ നിന്ന് ഭരിക്കാമെന്നാണ് ബിജെപി മോഹം. എന്നാല്‍ ലോകത്തെ ഒരു ശക്തിക്കും തമിഴ് ഭാഷയെ തൊടാന്‍ കഴിയില്ലെന്നും, തമിഴ് സംസ്‌കാരത്തെ വളച്ചൊടിക്കാനും ചരിത്രത്തെ നശിപ്പിക്കാനുമുള്ള നീക്കങ്ങളെ എന്തുവില കൊടുത്തും തടയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞെന്ന് മോദി പറഞ്ഞു. ബില്ല് പരാജയപ്പെട്ടപ്പോള്‍ കുടുംബ പാര്‍ട്ടികള്‍ കൈയ്യടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റതെന്നും മോദി അഭിപ്രായപ്പെട്ടു. 

വനിത ബില്ല് പാസാക്കാത്തതില്‍ ഞാന്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാര്‍ത്ഥത കാരണമാണ് ബില്ല് പരാജയപ്പെട്ടത്. ബില്ല് പരാജയപ്പെട്ടപ്പോള്‍ ആഘോഷിച്ചവരെ സ്ത്രീകള്‍ നോക്കി വെയ്ക്കും. 2029ല്‍ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. കോണ്‍ഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. രാജ്യത്തെ സ്ത്രീശക്തി കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മാപ്പ് നല്‍കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

National
  •  2 days ago
No Image

യുഎസ് മണ്ണിൽ ഇറാന്റെ 'തോക്ക് ആഘോഷം'; ലോകകപ്പ് മത്സരത്തിനിടെ മുഹമ്മദ് മൊഹെബിയുടെ വീഡിയോ വൈറൽ, വൻ വിവാദം!

Football
  •  2 days ago
No Image

ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല! വിരമിക്കൽ ചർച്ചകൾക്ക് വിരാമമിട്ട് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ലൂക്ക മോഡ്രിച്ച്

Football
  •  2 days ago
No Image

ഹോര്‍മുസ് ഭാഗികമായി തുറന്നു; വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് ട്രംപ്

International
  •  2 days ago
No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  2 days ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  2 days ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  2 days ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  2 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  2 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  2 days ago