HOME
DETAILS
MAL
സൗമ്യ വധക്കേസ്: സുപ്രിം കോടതി വിധി നിര്‍ഭാഗ്യകരമെന്ന് കുഞ്ഞാലിക്കുട്ടി
backup
September 15 2016 | 07:09 AM
മലപ്പുറം: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി വിധി നിര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി. പ്രോസിക്യൂഷന് കേസ് വേണ്ടവിധം കൈകാര്യം ചെയ്യാത്തതാണ് പരമാവധി ശിക്ഷ ലഭ്യമാവാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസ് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയതായും സൗമ്യയുടെ അമ്മയുടെ മനസ് കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പരമാവധി ശിക്ഷ ലഭ്യമാക്കാന്‍ സാധിച്ചിരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."