HOME
DETAILS

മഴ വരുന്നു; അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; ശക്തമായ കാറ്റിനും ഇടിമിന്നിലിനും സാധ്യത 

  
April 20, 2026 | 12:44 PM

rain alert issued in kerala for next three hours

തിരുവനന്തപുരം: വിവിധ ജില്ലകളിലായി വരും മണിക്കൂറുകളില്‍ മഴ സാധ്യത മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് നിഗമനം. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. 

ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (20/04/2026) മുതൽ 22/04/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍ 

Kerala
  •  an hour ago
No Image

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

Kerala
  •  an hour ago
No Image

ഇളവുകൾ നീട്ടി എമിറേറ്റ്‌സ് എൻബിഡി; വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വൻ ആനുകൂല്യം

uae
  •  an hour ago
No Image

'ആ ഗോളിനേക്കാൾ വലുതായിരുന്നു റൊണാൾഡോയുടെ ആ മനസ്സ്'; വെളിപ്പെടുത്തലുമായി റോബർട്ടോ മാർട്ടിനെസ്

Football
  •  an hour ago
No Image

സത്യവാങ്മൂലത്തില്‍ 100 കോടിയുടെ പൊരുത്തക്കേട്; നടന്‍ വിജയ്ക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി 

National
  •  2 hours ago
No Image

വേനല്‍ക്കാലത്ത് വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

TIPS & TRICKS
  •  2 hours ago
No Image

'അൻവറിന് രാഷ്ട്രീയ സ്ഥിരതയില്ല; നല്ലൊരു ഡോക്ടറെ കാണുന്നത് നന്നാവും'; അൻവറിനെ തള്ളി തൃണമൂൽ കോൺ​ഗ്രസ് 

Kerala
  •  2 hours ago
No Image

ഹോർമുസ് ഉപരോധം നീക്കിയേക്കും: ട്രംപുമായി സംസാരിച്ച് അസിം മുനീർ; സമാധാന ചർച്ചകൾക്ക് വഴിതെളിയുന്നു

International
  •  2 hours ago
No Image

കുവൈത്ത് വിമാനത്താവളം വീണ്ടും തുറക്കുന്നു; സജ്ജീകരണങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി

Kuwait
  •  2 hours ago
No Image

ജമ്മുകശ്മീരില്‍ ബസ് തലകീഴായി മറിഞ്ഞ് 21 പേര്‍ മരിച്ചു; 29 പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago