HOME
DETAILS

കുവൈത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: കമ്പനി ഫണ്ട് മോഷ്ടിച്ച ലെബനീസ് പൗരൻ പിടിയിൽ

  
April 20, 2026 | 12:34 PM

lebanese national arrested in kuwait over major company fund embezzlement case

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ നിന്ന് 1,64,000 കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിൽ ലെബനീസ് പൗരൻ പടിടിയിൽ. കമ്പനിയുടെ ജനറൽ മാനേജർ പദവി ദുരുപയോഗം ചെയ്ത് കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ അതീവ രഹസ്യമായി തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാജ ഇൻവോയ്‌സുകൾ നിർമ്മിച്ച് നിലവിലില്ലാത്ത കമ്പനികളുടെ പേരിൽ പണം തട്ടിയെടുത്താണ് ഇയാൾ ക്രമക്കേട് നടത്തിയത്.

കമ്പനിയിൽ നടന്ന ആഭ്യന്തര സാമ്പത്തിക ഓഡിറ്റിംഗിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. തുടർന്ന് കമ്പനിയുടെ ലീ​ഗൽ പ്രതിനിധി മൈദാൻ ഹവാലി പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.

മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം സ്വന്തം ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുകയും ബാക്കി പണം ജന്മനാട്ടിലേക്ക് കടത്തുകയും ചെയ്തതായി ഇയാൾ മൊഴി നൽകി. കൂടാതെ തനിക്കും കുടുംബാംഗങ്ങൾക്കുമായി മൂന്ന് ആഡംബര വാഹനങ്ങൾ വാങ്ങാനും ഈ തുക ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കമ്പനികളിലെ സാമ്പത്തിക സുതാര്യത ഉറപ്പാക്കാൻ കർശനമായ ഓഡിറ്റിംഗും മേൽനോട്ടവും വേണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങൾ തിരിച്ചറിയാൻ വൈകുന്നത് കമ്പനികളുടെ അലംഭാവം മൂലമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് പ്രോസിക്യൂട്ടർമാരുടെ പരിഗണനയിലാണ്.

kuwait authorities arrest a lebanese national in connection with a major financial fraud involving company funds worth millions. the case highlights rising concerns over corporate embezzlement, financial crimes, and stricter regulatory actions across kuwait’s business sector

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി അന്തരിച്ചു 

Kuwait
  •  5 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: തിരിച്ചടിയുടെ ആഴമളക്കാൻ സി.പി.ഐ; ജില്ലാതല അവലോകന യോഗങ്ങൾക്ക് ഇന്ന് തുടക്കം

Kerala
  •  5 days ago
No Image

നിർണ്ണായക നീക്കവുമായി അമേരിക്ക; ട്രംപ് - ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; പശ്ചിമേഷ്യയുടെ വിധി ചൈന തീരുമാനിക്കുമോ?

International
  •  5 days ago
No Image

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  5 days ago
No Image

സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നടപടികൾ ലഘൂകരിക്കും

Kerala
  •  5 days ago
No Image

10 ദിവസത്തെ കാത്തിരിപ്പ്; മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

National
  •  5 days ago
No Image

അനിശ്ചിതത്വം നീങ്ങി: എസ്.എസ്.എൽ.സി ഫലം നാളെ

Kerala
  •  5 days ago
No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  5 days ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  5 days ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  5 days ago