HOME
DETAILS

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

  
April 21, 2026 | 4:19 PM

253 crore collected as fines for illegal dumping corporation buys new vehicles for health squad mayor hits out at minister

തിരുവനന്തപുരം: നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിരിച്ചെടുത്ത പിഴത്തുക ഉപയോഗിച്ച് ഹെൽത്ത് സ്ക്വാഡിനായി പുതിയ വാഹനങ്ങൾ വാങ്ങി തിരുവനന്തപുരം കോർപ്പറേഷൻ. 23 ലക്ഷം രൂപ വീതം വിലവരുന്ന രണ്ട് അത്യാധുനിക വാഹനങ്ങളാണ് ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി കോർപ്പറേഷൻ സജ്ജമാക്കിയത്. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം മേയർ വി.വി. രാജേഷ് നിർവ്വഹിച്ചു.

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയാണ് കോർപ്പറേഷൻ സ്വീകരിച്ചു വരുന്നത്. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ 2.53 കോടി രൂപയാണ് പിഴ ഇനത്തിൽ സമാഹരിച്ചത്. ഈ തുക 'സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്' ഫണ്ടിലേക്കാണ് നിക്ഷേപിച്ചിരുന്നത്. നിലവിൽ മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന ഏഴ് സ്ക്വാഡുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനാണ് പുതിയ വാഹനങ്ങൾ കൈമാറുന്നത്.

മന്ത്രി ശിവൻകുട്ടിക്കെതിരെ രൂക്ഷവിമർശനം

വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസ്ഥാന സർക്കാരിനും മന്ത്രി വി. ശിവൻകുട്ടിക്കുമെതിരെ മേയർ വി.വി. രാജേഷ് കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. നഗരത്തിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ അവതാളത്തിലാക്കിയത് മന്ത്രിയുടെ വികലമായ കാഴ്ചപ്പാടുകളാണെന്ന് മേയർ ആരോപിച്ചു.

"തിരുവനന്തപുരത്ത് മാത്രമല്ല, കേരളത്തിലുടനീളം മാലിന്യ സംസ്കരണമെന്ന് കേൾക്കുമ്പോൾ ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലാണ് സിപിഎം പ്രവർത്തിച്ചത്. വിളപ്പിൽശാല പ്ലാന്റിന്റെ പരാജയം ഇതിന് ഉദാഹരണമാണ്. വർഷങ്ങളായുള്ള കെടുകാര്യസ്ഥതയ്ക്ക് ശാശ്വത പരിഹാരം കാണാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത് എന്നും വി.വി. രാജേഷ് വ്യക്തമാക്കി.

വിമർശനങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം

നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി കോർപ്പറേഷൻ ഭരണസമിതിക്കെതിരെ കഴിഞ്ഞ ദിവസം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മേയറുടെ ഇന്നത്തെ പ്രസ്താവന. മാലിന്യ പ്രശ്നം വഷളാക്കിയത് മുൻ ഭരണസമിതികളുടെ വീഴ്ചയാണെന്നും നിലവിലെ സ്ക്വാഡുകളുടെ പ്രവർത്തനം നഗരത്തെ കൂടുതൽ വൃത്തിയുള്ളതാക്കാൻ സഹായിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.

 

The Thiruvananthapuram Corporation has purchased two new vehicles worth ₹23 lakh each for its health enforcement squad, utilizing funds collected from fines. A total of ₹2.53 crore was amassed from penalties imposed on individuals caught illegally dumping waste across the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  8 hours ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  8 hours ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  8 hours ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  8 hours ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  9 hours ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  9 hours ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  9 hours ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  10 hours ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  10 hours ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  10 hours ago