HOME
DETAILS

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

  
Web Desk
April 21, 2026 | 4:57 PM

thrissur fireworks blast death toll rises to 14 three victims identified

തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ചിതറിത്തെറിച്ച മൃതദേഹങ്ങളിൽ മൂന്ന് പേരെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. തൃശ്ശൂർ പഴയന്നൂർ വെണ്ണൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപ്പുറം സ്വദേശി വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

തിരിച്ചറിയൽ ദുഷ്‌കരം; തിരച്ചിൽ തുടരും

മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയൽ നടപടികൾ പൊലിസിനും ഫയർഫോഴ്‌സിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സ്ഫോടനം നടന്ന പുരയ്ക്ക് സമീപത്തെ കുളങ്ങളിലും പാടങ്ങളിലും മൃതദേഹ ഭാഗങ്ങൾക്കായി നടത്തിയ തിരച്ചിൽ വെളിച്ചക്കുറവ് മൂലം താൽക്കാലികമായി നിർത്തിവെച്ചു. ബുധനാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

കളക്ടർ ആശുപത്രി സന്ദർശിച്ചു

തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്കായി സജ്ജീകരിച്ച പ്രത്യേക യൂണിറ്റിലെത്തിയ കളക്ടർ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി. കാണാതായവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വേണ്ടി വരുമെന്നും കളക്ടർ അറിയിച്ചു.

നടുക്കം മാറാതെ നാട്

അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും മുണ്ടത്തിക്കോട്ടും മെഡിക്കൽ കോളേജ് പരിസരത്തും ഉറ്റവരുടെ വിവരങ്ങൾക്കായി കാത്തുനിൽക്കുന്നവരുടെ തിരക്കാണ്. മോർച്ചറിക്ക് മുന്നിൽ തടിച്ചുകൂടിയ ബന്ധുക്കളുടെ തേങ്ങലടക്കാനാവാത്ത കാഴ്ച പ്രദേശം മുഴുവൻ ശോകമൂകമാക്കി.

സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് സംഘവും സ്ഫോടകവസ്തു വിദഗ്ധരും നാളെ വിശദമായ പരിശോധന നടത്തും. തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടന്ന ഈ ദുരന്തം പൂരപ്രേമികളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണീരോടെ അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍; സലീംകുമാറിന് വിട നല്‍കി നാട്

Kerala
  •  6 days ago
No Image

ദുബൈ ഹാർബറിനെയും ശൈഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ 90% പണികളും പൂർത്തിയായി

uae
  •  6 days ago
No Image

കനത്ത മഴ; ഇടുക്കിയില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം; വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ വിലക്ക്

Kerala
  •  6 days ago
No Image

ഇന്ധനവില കൂടിയെങ്കിലും പതറാതെ യുഎഇ ഡ്രൈവർമാർ; ചെലവ് കുറയ്ക്കാൻ പുത്തൻ വഴികൾ; ആഴ്ചയിൽ ലാഭിക്കുന്നത് 100 ദിർഹം വരെ

uae
  •  6 days ago
No Image

'മത്സര ദിവസം മാത്രം വരുക, കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചു പോവുക'; ഇറാന്‍ ടീമിന് കടുത്ത നിയന്ത്രണവുമായി യു.എസ്

Football
  •  6 days ago
No Image

'നട്ടതല്ല സാറേ, തനിയെ മുളച്ചതാ'; വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി, മധ്യവയസ്‌കന്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി; യുഎഇയിൽ നിന്നും പ്രമുഖ അറബ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 35% വരെ വർദ്ധിച്ചേക്കും

uae
  •  6 days ago
No Image

ബംഗാളില്‍ മദ്രസകളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ സുവേന്ദു സര്‍ക്കാര്‍; നീക്കം വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെ

Kerala
  •  6 days ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; അന്താരാഷ്ട്ര സംരക്ഷണം വേണമെന്ന് യുഎഇ

uae
  •  6 days ago
No Image

പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഷിഗല്ല തടയാന്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍

Kerala
  •  6 days ago