HOME
DETAILS

ഈ അമ്മമാരെ സൃഷ്ടിക്കുന്നതാര് ?

  
backup
September 16 2016 | 05:09 AM

%e0%b4%88-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

ചിറ്റൂരിലാണ് ആ പെണ്‍കുട്ടികളുടെ വീട്. പതിനാലും പതിനഞ്ചും വയസേയുള്ളൂ. സ്വന്തം അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി പത്താംവയസില്‍ വേശ്യാവൃത്തിയിലേയ്ക്ക് ഇറങ്ങേണ്ടിവന്ന ആ കുഞ്ഞുങ്ങള്‍ക്കു രക്ഷകരാകുകയായിരുന്നു എറണാകുളത്തെ സെന്റ് ജോണ്‍സ് കോണ്‍വെന്റ്.

ഇപ്പോഴവര്‍ ഈ കോണ്‍വെന്റില്‍ താമസിച്ചു പഠിക്കുകയാണ്. എന്നാല്‍, അവരെ ഇപ്പോഴും പൂര്‍ണമായ മാനസികാവസ്ഥയിലേയ്ക്കു തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്നു സിസ്റ്റര്‍ നിര്‍മല പറയുന്നു. ഏറെനാള്‍ അഴുക്കുചാലുകളില്‍ കഴിഞ്ഞതിനാല്‍ വിഷാദഭാവം കുട്ടികളെ എപ്പോഴും അലട്ടുന്നു.
ചികിത്സയും കൗണ്‍സലിങ്ങുമെല്ലാം നല്‍കിയപ്പോള്‍ ഇളയവള്‍ സന്തോഷവതിയായി. ഒമ്പതാംക്ലാസിലാണവള്‍ പഠിക്കുന്നത്. നന്നായി പഠിക്കും നന്നായി ചിത്രം വരയ്ക്കും. മൂത്തവള്‍ക്കു മനസിനേറ്റ ആഘാതത്തില്‍നിന്നു തിരിച്ചുകയറാനേയാകുന്നില്ലെന്നു സിസ്റ്റര്‍ പറഞ്ഞു.
ചെറുപ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെടുകയോ ഭീതിപ്പെടുത്തുന്ന കാഴ്ചകള്‍ക്കു സാക്ഷികയാകുകയോ പീഡനങ്ങള്‍ക്കു വിധേയമാകുകയോ ചെയ്യുന്ന കുഞ്ഞുങ്ങളില്‍ അതൊരു വലിയ ആഘാതമാണുണ്ടാക്കുന്നത്. ഇതു ശാരീരികമായ വളര്‍ച്ചയെ, സ്വഭാവരൂപവത്കരണത്തെ, പഠനത്തെ എല്ലാംതന്നെ ബാധിക്കാം. കൃത്യമായി കൗണ്‍സലിങ്ങും ചികിത്സയും ലഭ്യമാക്കിയില്ലെങ്കില്‍ വിവാഹജീവിതത്തെപോലും സാരമായി ബാധിക്കാനിടയുണ്ടെന്നും സിസ്റ്റര്‍ നിര്‍മല പറയുന്നു.
ഈ കുട്ടികളുടെ അമ്മയ്ക്ക് അഞ്ചുമക്കളാണ്. അഞ്ചുപേര്‍ക്കും അച്ഛനില്ല. അമ്മ കല്യാണം കഴിച്ചിട്ടില്ല. മൂത്തചേച്ചിക്കു പതിനെട്ടുവയസേയുള്ളൂ. അവളും കല്യാണം കഴിച്ചിട്ടില്ല. അവള്‍ക്കും രണ്ടുകുഞ്ഞുങ്ങളുണ്ട്. കുഞ്ഞുങ്ങളും അവള്‍ക്കൊപ്പം കഴിയുകയായിരുന്നു. അടുത്തിടെ ലോഡ്ജ് റെയ്ഡില്‍പ്പെട്ടു ജയിലിലായി. അപ്പോള്‍ ഇളയ കുഞ്ഞും മാതാവിനൊപ്പം അഴിക്കുള്ളിലായി. ജയിലിലെ വെല്‍ഫയര്‍ ഓഫീസറാണ് കോണ്‍വെന്റില്‍ വിളിച്ച് ഈ കുടുംബത്തിന്റെ ദാരുണകഥ പറഞ്ഞത്.
അങ്ങനെയാണു കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറും സിസ്റ്റര്‍ നിര്‍മലയും കൂടി ആ വീട്ടിലെത്തുന്നത്. ആ പെണ്‍കുട്ടികള്‍ക്ക് അഭയംനല്‍കാന്‍ അവര്‍ തയാറായി. എന്നാല്‍, സ്വന്തംമക്കളെ വേശ്യാവൃത്തിയില്‍നിന്നു മോചിപ്പിക്കാനുള്ള ശ്രമത്തെ ആത്മഹത്യാഭീഷണി മുഴക്കിയാണ് അവരുടെ അമ്മ നേരിട്ടത്. ഒടുവില്‍ പൊലിസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഇടപെട്ടാണു കുട്ടികളെ മോചിപ്പിച്ചത്. ഇന്ന് അവര്‍ കോണ്‍വെന്റിലും മൂത്തവള്‍ ജയിലിലും കഴിയുന്നു. അമ്മ മാനസികരോഗിയെപ്പോലെ അലഞ്ഞുതിരിയുന്നു.
അനൂപ് എന്നാണ് ആ ബാലന്റ പേര്. കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശത്തുള്ള പത്താംക്ലാസുകാരിയാണ് അവന്റെ അമ്മ. തൊട്ടടുത്തുതന്നെയുള്ള ഇരുപതുകാരനാണു പിതാവ്. പക്ഷേ, അയാളെ അച്ഛാ എന്നു വിളിക്കാന്‍ അവന് അവകാശമില്ല. പിതാവിന്റെ അടുത്തുചെല്ലാനോ ഒന്നു തൊടാന്‍പോലുമോ അവനു ഭാഗ്യം സിദ്ധിച്ചിട്ടില്ല. കാരണം, അവന്റെ അമ്മയോ അച്ഛനോ വിവാഹം കഴിച്ചിട്ടില്ല. ഇതൊന്നുമറിയാതെ അനൂപ് വളര്‍ന്നുവരികയാണ്, കുടുംബമഹിമയും കുലമഹിമയും അവകാശപ്പെടാനില്ലാത്ത അവിവാഹിതയായ അമ്മയുടെകൂടെ.
കോണ്‍വെന്റില്‍ കഴിയുന്ന ചിറ്റൂരിലെ പെണ്‍കുട്ടികളും അനൂപുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. അവിവാഹിതഅമ്മമാരുടെ നൂറുകണക്കിനു കുഞ്ഞുങ്ങളുടെ പ്രതിനിധികള്‍. ലോകം ഒറ്റപ്പെടുത്തുമ്പോഴും സഹിച്ചും ക്ഷമിച്ചും കഴിയുകയാണ് ആ അവിവാഹിത അമ്മമാര്‍. കുറ്റപ്പെടുത്തലും പരിഹാസവും കേട്ടുകേട്ടു ഹൃദയം കല്ലായിപ്പോയ അവിവാഹിത അമ്മമാര്‍ ഇന്നു പുതുമയുള്ള വാര്‍ത്തയേയല്ല.
നേരത്തേ ആദിവാസികളിലെ അവിവാഹിതഅമ്മമാരെക്കുറിച്ചു മാത്രമേ നാം കേട്ടിരുന്നുള്ളൂ. ഇന്നു നമ്മുടെ ജീവിതപരിസരത്തുനിന്നുതന്നെ ഇത്തരം കഥകളും കഥാപാത്രങ്ങളെയും കണ്ടെടുക്കാനാകുന്നു. പാശ്ചാത്യ നാടുകളിലുണ്ടായിരുന്ന സംവിധാനമാണ് അമ്മത്തൊട്ടില്‍. അങ്ങനെയൊരാശയം കേരളത്തിലും നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചന വന്നപ്പോള്‍ തന്നെ ഒരു ആശങ്കയും ഉണര്‍ന്നു.
ഈ ആശയത്തെ സാംസ്‌കാരികകേരളം എങ്ങനെ സ്വീകരിക്കുമെന്നതായിരുന്നു ആശങ്ക. എന്നാല്‍, സംസ്ഥാനശിശുക്ഷേമസമിതി ഇതു നടപ്പാക്കിയപ്പോള്‍ സദാചാരസമ്പന്നരായ മലയാളികളെ പരിഹസിക്കുന്നവര്‍പോലുമുണ്ടായി. അവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് അമ്മത്തൊട്ടിലില്‍ കുഞ്ഞു നിലവിളികള്‍ ഉയരാന്‍തുടങ്ങിയത്. അതുവരെ ആര്‍ക്കുംവേണ്ടാതെ പിറക്കുന്ന കുഞ്ഞുങ്ങളെ കുറ്റിക്കാട്ടിലും ചവറ്റുകൂനയിലും ഉപേക്ഷിക്കുകയായിരുന്നു പതിവ്.
അങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ഉറുമ്പരിച്ചും പട്ടി കടിച്ചും അന്ത്യശ്വാസം വലിക്കും. മരണത്തില്‍നിന്നു രക്ഷപ്പെട്ടാല്‍തന്നെ അംഗവൈകല്യം സംഭവിച്ചും മറ്റും നരകജീവിതത്തിലേയ്ക്ക് എടുത്തെറിയപ്പെടും. ഇത്തരം ദുരന്ത സാഹചര്യം ഇല്ലാതാക്കാന്‍വേണ്ടിയായിരുന്നു അമ്മത്തൊട്ടില്‍ സംവിധാനം ആരംഭിച്ചത്.
അതോടെ, അഭിമാനക്ഷതത്തിനു നിമിത്തമാകുന്ന കുഞ്ഞിനെ ഇല്ലായ്മ ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തിരുന്ന പ്രാകൃതരീതി കുറഞ്ഞുവരുന്നതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. തെരുവിലുപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അമ്മമാരെക്കുറിച്ചു നേരത്തെ വിവരങ്ങളൊന്നും ലഭിക്കാറില്ലായിരുന്നു. കാര്യമായ അന്വേഷണങ്ങളും ഉണ്ടാകാറില്ല. പിന്നീടാണ് ഒറ്റപ്പെട്ട സംഭവങ്ങളുടെ കഥകള്‍ പുറത്തുവന്നു തുടങ്ങിയത്.
മാതാപിതാക്കളുടെ സ്‌നേഹമോ പരിചരണമോ ലഭിക്കാത്ത കുട്ടികളില്‍പ്പോലും മാനസികവൈകല്യത്തിനുള്ള സാധ്യതകളേറെയാണ്. അപ്പോള്‍ ക്രൂരതകളുടെയും പീഡനങ്ങളുടെയും ദുരന്തങ്ങള്‍ താണ്ടിയെത്തുന്ന കുട്ടികളുടെ സ്ഥിതി എത്ര പരിതാപകമായിരിക്കുമെന്നാണു തിരുവനന്തപുരത്തെ മാനസികരോഗ വിദഗ്ധന്‍ ഡോ. എ അഷ്‌റഫ് അലി ചോദിക്കുന്നത്. ഏറെശ്രദ്ധയും പരിചരണവുമാണ് ഇത്തരം കുട്ടികള്‍ക്ക് നല്‍കേണ്ടത്. അല്ലാത്തപക്ഷം അവരും സാമൂഹ്യവിരുദ്ധരായി മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഇരകളാകുന്ന കുട്ടികളില്‍നിന്നു ഭാവിയില്‍ തിരിച്ചടികളുണ്ടാകും.
ജന്മംനല്‍കിയ പിതാവിനെയും നൊന്തുപെറ്റ മാതാവിനെയും ഒരിക്കലും കാണുകയേ വേണ്ടന്നു പറയുന്ന കുഞ്ഞുങ്ങളുടെ ഭാവിയില്‍ വെളിച്ചം പരക്കുന്നതെങ്ങനെയാണ്... ഇരുട്ടു മൂടിയ അത്തരം ജീവിതങ്ങള്‍ എവിടെയാണ് എത്തിചേര്‍ന്നിട്ടുള്ളത്.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago