ആന്‍ഡ്രോയിഡ് ഫോണില്‍ വൈഫൈ സിഗ്നല്‍ കൂട്ടാം
ആന്‍ഡ്രോയിഡ് ഫോണുകളില്‍ പലപ്പോഴും പ്രയാസപ്പെടുത്തുന്ന ഒന്നാണ് വൈ ഫൈ സിഗ്നലിന്റെ ദൗര്‍ലഭ്യത. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകളുടെ ഈ പ്രശ്‌നത്തിനും ഇപ്പോള്‍ പരിഹാരമായിരിക്കുന്നു. 192.168.0.1 എന്ന് ബ്രൗസറിലെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്ത് നിങ്ങള്‍ക്ക് റൗട്ടറിന്റെ ഇന്റര്‍ഫേസ് ആക്‌സസ് ചെയ്യാവുന്നതാണ്.
കൂടുതല്‍ സങ്കീര്‍ണ്ണമായ സിസ്റ്റം ഇരിക്കുന്ന ചില സ്ഥലങ്ങളില്‍ ഡീഫോള്‍ട്ട് ഗേറ്റ്‌വേ 192.168.1.1 അല്ലെങ്കില്‍ 192.168.2.1 എന്നതും ആക്കാവുന്നതാണ്. ഇത് കണ്ടു പിടിക്കാവുന്ന ഏറ്റവും എളുപ്പവഴി നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടറിനെ വൈ ഫൈ നെറ്റവര്‍ക്കുമായി ബന്ധിപ്പിച്ച ശേഷം, സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം cmd എന്ന് ടൈപ്പ് ചെയ്യുക. അതിനു ശേഷം cmd.exe എന്ന് ലോഞ്ച് ചെയ്യുക.
cmd ലോഡ് ആകുമ്പോള്‍ ചെറിയ ചതുരാകൃതിയിലുള്ള വിന്‍ഡോ പ്രത്യക്ഷപ്പെടുന്നതാണ്. ഇവിടെ ipconfig എന്ന് ടൈപ്പ് ചെയ്താല്‍ വിന്‍ഡോയുടെ നീളം വര്‍ദ്ധിക്കുന്നതാണ്. വിന്‍ഡോയില്‍ കാണുന്ന ഡീഫോള്‍ട്ട് ഗേറ്റ്‌വേ അഡ്രസ്സ് കുറിച്ചെടുക്കുന്നു.
ഇനി ഡീഫോള്‍ട്ട് ഗേറ്റ്‌വേ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ അഡ്രസ്സ് ബാറിന്‍ ടൈപ്പ് ചെയ്യുക. ഇവിടെ നിങ്ങള്‍ക്കു കാണുന്ന പോപ്അപ്പ് വിന്‍ഡോയില്‍ a-dm-in
എന്ന യൂസര്‍ നെയിമും, password എന്ന പാസ്‌വേഡും നല്‍കുക.
ഇത് തെറ്റായാണ് നല്‍കിയതെന്ന സന്ദേശം ലഭിച്ചാല്‍ നിങ്ങളുടെ വൈഫൈ റൗട്ടറിന്റെ ബ്രാന്‍ഡ് പരിശോധിച്ച് ഗൂഗിള്‍ സര്‍ച്ചില്‍ പോയി കമ്പനിയുടെ ഡീഫോള്‍ട്ടായ യൂസര്‍ നെയിമും പാസ്‌വേഡും കണ്ടെത്തുക.
ലോഗിന്‍ സ്‌ക്രീന്‍ കടന്ന് കഴിഞ്ഞാല്‍ നിങ്ങളുടെ റൗട്ടറിന്റെ ബ്രാന്‍ഡ് അനുസരിച്ച് നിങ്ങള്‍ക്ക് ഒരു വെബ് ഇന്റര്‍ഫേസ് കാണാവുന്നതാണ്. അവിടെ Wireless> Wireless settings എന്നതിലേയ്ക്ക് ചെല്ലുക.
ഇവിടെ നിങ്ങള്‍ക്ക് Channel എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. ഇത് നിങ്ങളുടെ റൗട്ടറിനോട് ഏത് ഫ്രീക്വന്‍സിയിലാണ് സിഗ്‌നല്‍ പ്രേക്ഷണം ചെയ്യേണ്ടതെന്ന് പറയും. ഏതു ചാനലാണ് നിങ്ങള്‍ക്ക് വ്യക്തമായ സിഗ്‌നല്‍ തരുന്നതെന്ന് വിശകലനം ചെയ്യുന്നതിനായി ആന്‍ഡ്രോയിഡ് WiFi Analyzerഉപയോഗിച്ച് ലഭിക്കുന്ന ഗ്രാഫിക്കല്‍ ചിത്രീകരണത്തില്‍ നിന്ന് നിങ്ങള്‍ക്ക് യോജിച്ച തടസ്സങ്ങളില്ലാത്ത ചാനല്‍ കണ്ടെത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."