HOME
DETAILS
MAL
ഓര്‍ഫനേജിന് ഓണസദ്യയ്ക്കു തുക കൈമാറി
backup
September 16 2016 | 18:09 PM
കാസര്‍കോട്: ഓണാഘോഷത്തിന്റെ ഭാഗമായി മടിക്കൈ മലപ്പച്ചേരിയിലെ മലബാര്‍ ഓര്‍ഫനേജിന് ഓണസദ്യക്കു തുക കൈമാറി. കാസര്‍കോട് പ്രസ് ക്ലബ് നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഓണസദ്യ ഒഴിവാക്കികൊണ്ടാണ് ഈ വര്‍ഷം 90 അനാഥര്‍ക്ക് കാരുണ്യഹസ്തമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഓര്‍ഫനേജിന് തുക കൈമാറിയത്. ലളിതമായ ചടങ്ങില്‍ മാനേജര്‍ ചാക്കോച്ചന് പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണിജോസഫ് തുക കൈമാറി. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, സുരേന്ദ്രന്‍ മടിക്കൈ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."