HOME
DETAILS

മത ഗ്രന്ഥങ്ങള്‍ കൈവശംവയ്ക്കുന്നതും ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും ഭീകരവാദത്തിന് തെളിവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

  
May 03, 2026 | 4:18 AM

Possession of religious books and belief in any ideology is not evidence of terrorism says Madhya Pradesh High Court

ഭോപ്പാല്‍: ഇസ്‌ലാമിക മത ഗ്രന്ഥങ്ങള്‍ കൈവശംവയ്ക്കുന്നതോ ഏതെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതോ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് തെളിവായി കാണാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭീകരബന്ധം ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത മൂന്ന് യുവാക്കള്‍ക്ക് ജാമ്യം അനുവദിച്ചാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഭീകരവാദക്കേസുകളില്‍ കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ കേവലം വിശ്വാസങ്ങളെ കുറ്റകൃത്യമായി കാണാനാവില്ലെന്ന് നിരീക്ഷിച്ച കോടതി ഷെയ്ഖ് ജുനൈദ്, മുഹമ്മദ് വസീം, മുഹമ്മദ് കരീം എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലും കര്‍ശന വ്യവസ്ഥകളിലുമാണ് ജാമ്യം. 

ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ കൈവശം വെക്കുന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്ന് സ്ഥാപിക്കാന്‍ പര്യാപ്തമല്ലെന്നും ഒരാളുടെ പ്രത്യയശാസ്ത്രപരമായ ചായ്‌വോ തീവ്രചിന്താഗതിയോമാത്രം കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള നിയമവിരുദ്ധമായ പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ മാത്രമേ നടപടി സ്വീകരിക്കാവൂ. പ്രതികള്‍ക്കെതിരേ ഡിജിറ്റല്‍ തെളിവുകളോ ഫോണ്‍ സംഭാഷണങ്ങളോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ല. കേവലം മതഗ്രന്ഥങ്ങള്‍ കണ്ടെടുത്തു എന്നത് മാത്രമാണ് എന്‍.ഐ.എ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. സുപ്രിംകോടതിയുടെ മുന്‍ ഉത്തരവുകളും ഹൈക്കോടതി പരാമര്‍ശിച്ചു. വിചാരണ നീണ്ടുപോകുന്നതും കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതും പ്രതികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആയുധങ്ങൾക്കായി ഇനി അമേരിക്കയെ കാത്തുനിൽക്കേണ്ട; ഇറാനെതിരെ സ്വന്തം കരുത്തിൽ പൊരുതണം; സൈന്യത്തിന് നിർദേശം നൽകി നെതന്യാഹു

International
  •  a day ago
No Image

എനിക്കറിയാവുന്ന വി.ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് പോവില്ല; മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് സംസ്‌കാരമില്ലായ്മ; കെ.ബി ഗണേഷ് കുമാര്‍ 

Kerala
  •  a day ago
No Image

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാം ഘട്ട പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു 

Kerala
  •  a day ago
No Image

ഖത്തറിലെ ബര്‍സാന്‍ വാതക പ്ലാന്റിലുണ്ടായ സ്‌ഫോടനം; അനുശോചനവും പിന്തുണയും അറിയിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

ദുബൈയിലെത്തുമ്പോൾ എത്തുമ്പോൾ കൈയിൽ വെറും 8 ദിർഹം, ഇന്ന് കോടികളുടെ ആസ്തി; ആലപ്പുഴക്കാരൻ ജമാലുദ്ദീന്റെ 60 വർഷത്തെ വിസ്മയ യാത്ര

uae
  •  a day ago
No Image

റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐയും ലേസർ സാങ്കേതിവിദ്യയും; ദുബൈയിൽ 17 കിലോമീറ്റർ റോഡ് ശൃംഖല പുതുക്കിപ്പണിതു

uae
  •  a day ago
No Image

15ാം വയസില്‍ ഡെലിവറി ബോയ്, പഠനം ഉപേക്ഷിച്ച് ബിസിനസ് തുടങ്ങി, ക്രെഡ് സ്ഥാപകന്‍ ഇനി വാട്‌സ്അപ്പിന്റെ തലപ്പത്ത്; ആരാണ് കുനാല്‍ ഷാ? 

Tech
  •  a day ago
No Image

ഈ വേനൽക്കാലത്ത് ജിം ഫീസില്ല; ദുബൈയിൽ അത്യാധുനിക സൗജന്യ ഇൻഡോർ ഫിറ്റ്‌നസ് കേന്ദ്രം തുറന്നു

uae
  •  a day ago
No Image

കുടിവെള്ള ടാങ്കില്‍ പഴുതാരയെ കണ്ടെത്തി; വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സോഡ ഫാക്ടറി പൂട്ടിച്ചു 

Kerala
  •  a day ago
No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  a day ago