വീണ്ടും മുഖ്യമന്ത്രിയാകണം; തെരഞ്ഞെടുപ്പ് ഫലദിനത്തില്‍ പിണറായി വിജയനുവേണ്ടി ക്ഷേത്രത്തില്‍ വഴിപാട്
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വിധിദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തില്‍ വഴിപാട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വിഷ്ണുപൂജ വഴിപാട് നടത്തുന്നത്.
പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ടാക്കിയിരിക്കുന്നത്. 250 രൂപയാണ് വഴിപാട് തുക. ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണല്‍ ദിവസമായ തിങ്കളാഴ്ചയാണ് പൂജ.
ആലപ്പുഴയിലും പിണറായി വിജയനുവേണ്ടി വഴിപാട് നടത്തിയിട്ടുണ്ട്. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. കദളിപ്പഴം പാല്‍ ആണ് വഴിപാടായി നേര്‍ന്നത്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലേക്ക് മടങ്ങിയത്. കണ്ണൂരിലെ വസതിയില്‍ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."