HOME
DETAILS

സംഘര്‍ഷാവസ്ഥയ്ക്കിടയിലും കരുത്തോടെ ദുബൈ വിമാനത്താവളം; കടന്നുപോയത് 60 ലക്ഷം യാത്രക്കാര്‍; ഏറ്റവും വലിയ വിപണി ഇന്ത്യ

  
May 04, 2026 | 5:02 AM

Dubai Airport powers through war disruption with 60 lakhs passengers

ദുബൈ: ഗള്‍ഫിലെ യുദ്ധസമാനമായ സാഹചര്യങ്ങളും വ്യോമപാതയിലെ നിയന്ത്രണങ്ങളും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെ കാര്യമായി ബാധിച്ചില്ല. ഫെബ്രുവരി അവസാനം മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 60 ലക്ഷം യാത്രക്കാരാണ് ദുബൈ വഴി യാത്ര ചെയ്തതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിലും 32,000 വിമാന സര്‍വിസുകളും 2,13,000 ടണ്‍ കാര്‍ഗോ കൈമാറ്റവും ആണ് റിപ്പോര്‍ട്ട് ചെയ്തത്. ലഭ്യമായ വ്യോമപാതകള്‍ക്ക് അനുസൃതമായി വിമാന സമയക്രമത്തിലും റൂട്ടുകളിലും മാറ്റം വരുത്തിയാണ് പ്രവര്‍ത്തനം സുഗമമാക്കിയത്.
2026ന്റെ ആദ്യ പാദത്തില്‍ 1.86 കോടി യാത്രക്കാരാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 20.6 ശതമാനം കുറവുണ്ടായി. വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച മാര്‍ച്ച് മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 65.7 ശതമാനത്തിന്റെ വന്‍ ഇടിവ് രേഖപ്പെടുത്തി.

ഏറ്റവും വലിയ വിപണിയായി ഇന്ത്യ

ഇന്ത്യയാണ് ദുബൈ വിമാനത്താവളത്തിന്റെ ഏറ്റവും വലിയ വിപണി. 25 ലക്ഷം യാത്രക്കാരാണ് ഇന്ത്യയില്‍ നിന്നുള്ളത്. സഊദി അറേബ്യ (13 ലക്ഷം), യു.കെ (12 ലക്ഷം), പാകിസ്താന്‍ (9,18,000) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള രാജ്യങ്ങള്‍. നഗരങ്ങളില്‍ ലണ്ടനാണ് ഒന്നാമത്. മുംബൈയും ജിദ്ദയും തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.
പ്രവര്‍ത്തന സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ബാഗേജ് കൈകാര്യം ചെയ്യുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വിമാനത്താവളത്തിന് സാധിച്ചു. 1.76 കോടി ബാഗുകളാണ് ഇക്കാലയളവില്‍ കൈകാര്യം ചെയ്തത്.
വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ മാറുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് ദുബൈ എയര്‍പോര്‍ട്ട്‌സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. സര്‍വീസുകള്‍ പഴയപടി ആക്കാനുള്ള നടപടികള്‍ വിവിധ എയര്‍ലൈനുകളുമായി ചേര്‍ന്ന് പുരോഗമിക്കുകയാണ്.


Summary: Dubai International Airport (DXB) handled 6 million passengers during weeks of regional disruption, maintaining global connectivity even as airspace constraints forced widespread changes to flight schedules.  Between late February and April 30, Dubai’s airports supported more than 32,000 aircraft movements and handled 213,000 tonnes of cargo, its operator Dubai Airports announced.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുജന സുരക്ഷയ്ക്കായി ദേശീയ ഹാക്കത്തോണുമായി കേരള പൊലിസ്; 'ഹാക്ക്'പി 2026ന് തുടക്കമായി

Kerala
  •  6 days ago
No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  6 days ago
No Image

ഇന്ധനവില വര്‍ധനവ്; കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂട്ടുന്നതില്‍ സൂചന നല്‍കി ഡി കെ ശിവകുമാര്‍

National
  •  6 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

Kerala
  •  6 days ago
No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  6 days ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  6 days ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  6 days ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  6 days ago
No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  6 days ago