HOME
DETAILS

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

  
May 04, 2026 | 5:53 PM

tamilaga vettri kazhagam tvk vijay government formation moves tamil nadu election results cpim congress update

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ സ്റ്റാലിൻ യുഗത്തിന് അന്ത്യം കുറിച്ച് ഉദിച്ചുയർന്ന വിജയ്‌യുടെ ടി.വി.കെ സർക്കാരുണ്ടാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. 234 അംഗ നിയമസഭയിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകൾ കൂടി ടി.വി.കെയ്ക്ക് ആവശ്യമാണ്. ഈ സാഹചര്യത്തിൽ ചെറിയ പാർട്ടികളെയും സ്വതന്ത്രരെയും ഒപ്പം നിർത്തി ഭരണം പിടിക്കാനാണ് വിജയ്‌യുടെ നീക്കം.

സി.പി.എമ്മിനെ ലക്ഷ്യം വെച്ച് വിജയ്

ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച് രണ്ട് സീറ്റുകളിൽ വിജയിച്ച സി.പി.എമ്മിനെ (പദ്മനാഭപുരം, കീഴ്വേലൂർ) അടർത്തിയെടുക്കാനാണ് വിജയ് ആദ്യ ശ്രമം നടത്തുന്നത്. സി.പി.എം നേതൃത്വവുമായി വിജയ് നേരിട്ട് ബന്ധപ്പെട്ടതായാണ് വിവരം. എന്നാൽ, തൽക്കാലം ഡി.എം.കെ സഖ്യത്തിൽ തുടരാനാണ് സി.പി.എം കേന്ദ്രങ്ങളുടെ പ്രാഥമിക തീരുമാനം. എങ്കിലും മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യത്തിൽ നിലപാട് മാറ്റാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

കോൺഗ്രസ് കൈകൊടുക്കുമോ? രാഹുലിന്റെ വാക്കുകളിൽ ആകാംക്ഷ

വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച രാഹുൽ ഗാന്ധിയുടെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. "യുവത്വത്തിന്റെ ശബ്ദമാണ് വിജയിലൂടെ തമിഴ്‌നാട്ടിൽ മുഴങ്ങിയത്, ഈ ജനവിധിയെ തള്ളിക്കളയാനാവില്ല" എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതോടെ കോൺഗ്രസ് ടി.വി.കെയെ പിന്തുണയ്ക്കുമോ എന്ന ചർച്ചകൾ സജീവമായി.

വിജയിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച പ്രവീൺ ചക്രവർത്തിയുടെ നീക്കം സഖ്യസാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. തിരഞ്ഞെടുപ്പിന് മുൻപ് ടി.വി.കെ - കോൺഗ്രസ് സഖ്യത്തിനായി ഒരു വിഭാഗം നേതാക്കൾ വാദിച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് ഡി.എം.കെയ്ക്കൊപ്പം നിൽക്കുകയായിരുന്നു. എന്നാൽ ഡി.എം.കെയുടെ പതനത്തോടെ വിജയ്‌ക്കൊപ്പം ചേർന്ന് ഭരണത്തിന്റെ ഭാഗമാകാൻ കോൺഗ്രസ് ആലോചിച്ചേക്കാം.

തമിഴ്‌നാട്ടിൽ അടുത്ത അഞ്ചുവർഷം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്നതിൽ വരും മണിക്കൂറുകൾ നിർണ്ണായകമാകും. സ്റ്റാലിൻ സർക്കാരിനെതിരെയുള്ള കനത്ത ഭരണവിരുദ്ധ തരംഗമാണ് വിജയ്‌ക്ക് തുണയായതെന്നാണ് വിലയിരുത്തൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  7 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  7 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  7 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  7 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  7 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  7 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  7 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  7 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  7 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  7 days ago