അപകടം കാത്ത് പാവണ്ണപൊട്ടിയിലെ തൂക്കുപാലം
കാവനൂര്‍: സംസ്ഥാനത്തെ നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നായ പാവണ്ണപൊട്ടിയില്‍ തൂക്കുപാലം അപകടഭീഷണിയില്‍. ചാലിയാര്‍ പുഴക്ക് കുറുകെ പന്നിപ്പാറ പൊട്ടിയില്‍ നിന്നു പാവണ്ണയിലേക്കുള്ള പാലത്തിന്റെ കോണ്‍ക്രീറ്റ് സ്‌ളാബുകള്‍ ദ്രവിച്ചാണ് അപകടക്കെണിയായി നിലനില്‍ക്കുന്നത്. ഇ അഹമ്മദ് എം.പിയുടെ പ്രാദേശികവികസന പദ്ധതിയുടെ ഭാഗമായി 2005 ഡിസംബര്‍ 25നാണ് പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നമായിരുന്ന തൂക്കുപാലം നിലവില്‍ വന്നത്. 2014ല്‍ തൃക്കരിപ്പൂരിലെ തൂക്കുപാലം നിലവില്‍ വരുന്നത് വരെ സംസ്ഥാനത്തെ ഏറ്റവും വലിയ തൂക്കുപാലമെന്ന ഖ്യാതി ഈ പാലത്തിനായിരുന്നു.
അവധിദിനങ്ങളിലും ആഘോഷസമയത്തും നൂറുകണക്കിന് സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. പെരുന്നാള്‍, ഓണം ആഘോഷങ്ങള്‍ ഒരുമിച്ചെത്തിയതോടെ ഇത്തവണ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ചാലിയാറിന് കുറുകെയുള്ള പാലത്തിലൂടെയുള്ള യാത്രക്കൊപ്പം മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാമെന്നതും സന്ദര്‍ശകരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.
352 കോണ്‍ക്രിറ്റ് സ്‌ളാബുകളുള്ള പാലത്തിന്റെ അന്‍പതിലധികം വരുന്ന സ്‌ളാബുകളും ദ്രവിച്ച നിലയിലാണ്. ഭാഗികമായി തകര്‍ന്ന പല കോണ്‍ക്രീറ്റ് പാളികളും അപകടക്കെണിയായാണ് നിലനില്‍ക്കുന്നത്. പത്ത് വര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പാലത്തിന് ഒറ്റത്തവണ മാത്രമേ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുള്ളൂ. അന്ന് ദ്രവച്ച സ്‌ളാബുകള്‍ക്ക് പകരം ഇരുമ്പ് ഫ്രെയ്മുള്ള സ്‌ളാബുകള്‍ സ്ഥാപിച്ചതിനാല്‍ അവ നശിക്കാതെ നിലനില്‍ക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
കമ്പികള്‍ തുരുമ്പ് പിടിക്കാതിരിക്കാന്‍ ഇടക്കിടെ പെയിന്റടിച്ച് റോപ്പിന് ഗ്രിസ് നല്‍കി പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും ഞെട്ടുകളും ബോള്‍ട്ടുകളും ഇടക്കിടെ പരിശോധിച്ച് അപകട ഭീഷണിയില്ലെന്ന് ഉറപ്പ് വരുത്താനും അധികൃതര്‍ തയാറായാല്‍ പാലത്തിന്റെ അപകടാവസ്ഥ തരണം ചെയ്യാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."