HOME
DETAILS

കണ്ണൂരിൽ പിണറായിക്കും എം.വി ഗോവിന്ദനുമെതിരേ വ്യാപക പോസ്റ്റർ

  
Web Desk
May 06, 2026 | 4:02 AM

posters against pinarayi and govindan in kannur after kerala election


കണ്ണൂർ: കണ്ണൂരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനുമെതിരേ അണികളുടെ ഫ്ളക്സ്, പോസ്റ്റർ പ്രതിഷേധം. എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരേ എം.വി ഗോവിന്ദന്റെ നാടായ തളിപ്പറമ്പിലും പിണറായിക്കും ഗോവിന്ദനുമെതിരേ മലയോര പഞ്ചായത്തായ കോളയാട്ടെ ഊരായിക്കൊല്ലിയിലുമാണ് ഫ്ളക്‌സ് പ്രത്യക്ഷപ്പെട്ടത്. പാർട്ടിയാണ് വലുത് നേതാക്കളല്ലെന്ന് കോളയാട് പ്രത്യക്ഷപ്പെട്ട ബോർഡിൽ എഴുതിയിട്ടുണ്ട്. ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ടെന്ന് എം. സ്വരാജിന്റെയും പി. ജയരാജന്റെയും ചിത്രം നൽകിയും എഴുതിയിട്ടുണ്ട്. 
തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിലും ആന്തൂരിലെ വിവിധയിടങ്ങളിലുമാണ് നേതൃത്വത്തിനെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിയും പദവികൾ ഒഴിയണമെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. മൊറാഴ സഖാക്കൾ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പാർട്ടി നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 

പൊതുമണ്ഡലത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അതിനാൽ ഇരുവരും സ്ഥാനമൊഴിയണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു. ഇന്നലെ പുലർച്ചെയാണ് ആന്തൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ വ്യാപകമായി കണ്ടത്. എന്നാൽ, പ്രഭാത സവാരിക്കിറങ്ങിയ പാർട്ടി പ്രവർത്തകർ ഉടൻ ഇവ നീക്കം ചെയ്തു.

Widespread posters in Kannur against Pinarayi Vijayan and M. V. Govindan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  2 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  2 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  2 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  2 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  2 days ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  2 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  2 days ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  2 days ago