ആഗോള വ്യോമയാന രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ബഹ്‌റൈൻ; ഗൾഫ് എയറും ബിയോണ്ടും കൈകോർക്കുന്നു
മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും ലോകത്തെ ആദ്യ പ്രീമിയം ലീഷർ എയർലൈനായ ബിയോണ്ടും തമ്മിൽ സഹകരണ കരാർ ഒപ്പിട്ടു. ബഹ്‌റൈൻ നാഷനൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്. 2030ഓടെ വിമാന സർവിസുകൾ 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷം ഏകദേശം 2,000 മുതൽ 4,000 വരെ പ്രീമിയം യാത്രക്കാരെയാണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. 2030ഓടെ ഇത് പതിനായിരങ്ങളായി ഉയരുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവും മികച്ച യാത്രക്കാർക്കായി ബഹ്‌റൈനെ ഒരു പ്രീമിയം ഹബ്ബായി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗൾഫ് എയർ സി.ഇ.ഒ മാർട്ടിൻ ഗൗസ് വ്യക്തമാക്കി.
Bahrain's national carrier Gulf Air has signed a strategic partnership with Beond, the world's first premium leisure airline. The agreement, aimed at expanding services to 100 destinations by 2030, seeks to transform Bahrain into a global premium travel hub.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."