HOME
DETAILS

പുറത്തുവന്നത് യഥാര്‍ഥ രേഖയല്ല, തള്ളി മുകുള്‍ വാസ്‌നിക്; റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചു

  
May 08, 2026 | 8:59 AM

mukul-wasnik-denies-leaked-report-kerala-cm-selection-congress-high-command

തിരുവനന്തപുരം:  മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എം.എല്‍.എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയതെന്ന രീതിയില്‍ പുറത്തുവന്ന ചിത്രം യാഥാര്‍ഥമല്ലെന്ന് മുകുള്‍ വാസ്‌നിക്. അത് തെറ്റാണെന്നും യഥാര്‍ഥമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും ഘടകകക്ഷികളുടേയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച റിപ്പോര്‍ട്ട് എ.ഐ.സി,സി നിരീക്ഷകര്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറി. 

കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ 47 എം.എല്‍.എമാരുടെ പിന്തുണ കെ.സിക്കാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു വിട്ട ലിസ്റ്റില്‍ വ്യക്തമാവുന്നത്.

എ.ഐ.സി.സി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിന്റെ 63 എം.എല്‍.എമാരില്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ 47 പേരും കെ.സി വേണുഗോപാലിന്റെ പേര് നിര്‍ദേശിച്ചതായും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സജീവ് ജോസഫ്, ടി.ഒ. മോഹന്‍, ഉഷ വിജയന്‍ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന രമേശ് ചെന്നിത്തലക്ക് തിരിച്ചടിയായി അദ്ദേഹത്തിന്റെ വിശ്വസ്തനായ ഐ.സി. ബാലകൃഷ്ണന്‍ വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരുപോലെ പിന്തുണച്ചു. ചെന്നിത്തലക്ക് എട്ട് എം.എല്‍.എമാരുടെയും, ജനകീയ മുഖമായി ഉയര്‍ത്തിക്കാട്ടപ്പെട്ട വി.ഡി. സതീശന് ആറ് പേരുടെയും പിന്തുണയാണ് ലഭിച്ചത്. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് അവകാശവാദം ഉന്നയിച്ചപ്പോള്‍ വേണുഗോപാല്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു റിപ്പോര്‍ട്ട് വിശദമാക്കുന്നു.

എം.പിമാരുമായും മുതിര്‍ന്ന നേതാക്കളുമായും അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും വ്യക്തിഗത കൂടിക്കാഴ്ചകള്‍ നടത്തുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തിരുന്നു. മൂന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്മാര്‍ സതീശനെ പിന്തുണച്ചപ്പോള്‍, ഭൂരിഭാഗം മുതിര്‍ന്ന നേതാക്കളും വേണുഗോപാലിനെയാണ് അനുകൂലിച്ചതെന്നാണ് സൂചന. നിരീക്ഷകര്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ ഹൈക്കമാന്‍ഡ് ചര്‍ച്ചക്കായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും.

 

AICC observer Mukul Wasnik has dismissed the documents circulating online as the "official report" regarding the selection of Kerala's Chief Minister. He clarified that the leaked images or lists do not represent the actual report submitted to the party leadership.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐക്ക് 'ഉപനേതാവില്ല'; പണ്ടേ ഞങ്ങളുടെ കൈയിലാണ്! നിലപാട് കടുപ്പിച്ച് സി.പി.എം; എൽ.ഡി.എഫിൽ വൻ ഭിന്നത

Kerala
  •  6 days ago
No Image

ടിക് ടോക്ക് വെല്ലുവിളിക്ക് പിന്നാലെ കൊലപാതകം; ഷാർജയിൽ 5 പേർ അറസ്റ്റിൽ

uae
  •  6 days ago
No Image

പുടിന്റെ വൻ നീക്കം! താലിബാനുമായി റഷ്യ കൈകോർക്കുന്നു; ലോകത്തെ ഞെട്ടിച്ച് പുതിയ 'സൈനിക സഖ്യം'

International
  •  6 days ago
No Image

സഞ്ജു തുടങ്ങിവെച്ചു, 10 ടീമുകളും ചേർന്ന് തീപ്പൊരിയാക്കി; ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആരും കാണാത്ത റെക്കോർഡ് ചരിതം!

Cricket
  •  6 days ago
No Image

കോഴിക്കോട് 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; 18 ദിവസമായിട്ടും കണ്ടെത്താനായില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Kerala
  •  6 days ago
No Image

യുഎഇയിലെ പ്രശസ്ത അധ്യാപകൻ ഡോ. മഹ്മൂദ് അഹമ്മദ് അൽ ഖൈസി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

നവകേരള യാത്രയിലെ ഗൺമാൻ മർദ്ദനം: അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി കോടതി; പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

crime
  •  6 days ago
No Image

114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ; ഫ്രാന്‍സുമായി നടപടികള്‍ ആരംഭിച്ചു

National
  •  6 days ago
No Image

ബാങ്ക് ലോണിന് മാത്രമല്ല; യുഎഇയിൽ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ നിങ്ങളുടെ ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലാകും, കാരണങ്ങൾ ഇതാ

uae
  •  6 days ago
No Image

ആകാശ നീലിമയും മേഘങ്ങളുടെ വെണ്മയും; അർജന്റീനയുടെ 'അൽബിസെലെസ്റ്റെ' ജേഴ്‌സിക്ക് പിന്നിലെ ചരിത്രമറിയാമോ?

Football
  •  6 days ago