താമസ-തൊഴിൽ നിയമലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 11,175 പേർ
റിയാദ്: രാജ്യത്ത് താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ പിടിക്കാനായി നടത്തിയ പരിശോധനകളിൽ ഒരാഴ്ചയ്ക്കുള്ളിൽ കണ്ടെത്തിയത് 11,175 നിയമലംഘനങ്ങൾ. ഏപ്രിൽ 30 മുതൽ മെയ് 6 വരെയുള്ള കാലയളവിൽ രാജ്യം മൊത്തം നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇതിൽ താമസ നിയമലംഘനത്തിന് 6,153 പേരും, അതിർത്തി സുരക്ഷാ നിയമലംഘനത്തിന് 3,619 പേരും, തൊഴിൽ നിയമലംഘനത്തിന് 1,403 പേരുമാണ് പിടിയിലായത്. കൂടാതെ നിയമലംഘകർക്ക് സൗകര്യങ്ങൾ ഒരുക്കിയ 19 പേരും പിടിയിലായിട്ടുണ്ട്.
നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 23 പേരെയും അതിർത്തി കടക്കാൻ ശ്രമിച്ച 1,411 പേരെയും ഉദ്യോഗസ്ഥർ പിടികൂടി. ഇതിൽ 62 ശതമാനം പേർ എത്യോപ്യക്കാരും 36 ശതമാനം പേർ യമനികളുമാണ്. 28,678 വിദേശികൾക്കെതിരേ നടപടി സ്വീകരിച്ചതായും ഇതിൽ 27,157 പുരുഷന്മാരും 1,521 സ്ത്രീകളുമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 11,272 പേരെ നാടുകടത്തിയിട്ടുണ്ട്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ സഹായിക്കുന്നവർക്കോ താമസ സൗകര്യമോ മറ്റു സഹായങ്ങളോ നൽകുന്നവർക്കോ കനത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ ഉള്ളവർ 911 എന്ന നമ്പറിലും മറ്റു സ്ഥലങ്ങളിൽ ഉള്ളവർ 999/996 എന്നീ നമ്പറുകളിലും വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Saudi authorities apprehended 11,175 violators of residency, labor, and border security regulations within one week. The Ministry of Interior reported that over 11,000 individuals were deported as part of the ongoing nationwide inspection campaign.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."