HOME
DETAILS

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

  
Web Desk
May 10, 2026 | 3:24 PM

auto-taxi fitness test welfare fund receipt not mandatory transport commissioners new order brings relief to drivers

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികൾക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്. വാഹനങ്ങൾ ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി അടച്ച രസീത് ഹാജരാക്കണമെന്ന കർശന നിർദേശത്തിലാണ് ഇളവ് വരുത്തിയത്. ക്ഷേമനിധി രസീത് ഇല്ലെന്ന കാരണത്താൽ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ (എൻഫോഴ്‌സ്‌മെന്റ്) ആർ. രാജീവ് ഉത്തരവിട്ടു.

മാറ്റത്തിന് പിന്നിലെ കാരണങ്ങൾ

നേരത്തെ കെ.ബി. ഗണേഷ്‌കുമാർ ഗതാഗതമന്ത്രിയായി ചുമതലയേറ്റ ശേഷമാണ് ഫിറ്റ്‌നസിന് ക്ഷേമനിധി രസീത് നിർബന്ധമാക്കിയത്. വാഹനം നിരത്തിലിറക്കിയ കാലം മുതലുള്ള കുടിശ്ശിക തീർക്കണമെന്ന നിബന്ധന സാധാരണക്കാരായ തൊഴിലാളികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനെതിരെ തൊഴിലാളി സംഘടനകളും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും നൽകിയ പരാതികൾ പരിഗണിച്ചാണ് നടപടി.

കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ആവശ്യമായ രേഖകളുടെ പട്ടികയിൽ ക്ഷേമനിധി രസീത് ഉൾപ്പെടുന്നില്ലെന്ന് പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. മറ്റ് രേഖകളെല്ലാം കൃത്യമാണെങ്കിൽ ക്ഷേമനിധിയുടെ പേരിൽ മാത്രം ഫിറ്റ്‌നസ് തടയുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

ക്ഷേമനിധി അംഗങ്ങൾക്ക് ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ

ഫിറ്റ്‌നസിന് രസീത് നിർബന്ധമല്ലെങ്കിലും തൊഴിലാളികൾ ക്ഷേമനിധിയിൽ തുടരുന്നത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് ഗതാഗത വകുപ്പ് ഓർമ്മിപ്പിച്ചു.

വിവാഹ സഹായമായി തൊഴിലാളിക്കും രണ്ട് മക്കൾക്കും 40,000 രൂപ വീതം.

മരണാനന്തര സഹായമായി സ്വാഭാവിക മരണത്തിന് 1 ലക്ഷം രൂപയും അപകടമരണത്തിന് 2 ലക്ഷം രൂപയും.

ചികിത്സാ സഹായം എന്ന നിലയിൽ ഒരു ലക്ഷം രൂപ വരെ ധനസഹായം.

60 വയസ് തികയുമ്പോൾ അടച്ച തുക പലിശ സഹിതം തിരികെ ലഭിക്കുന്നതിനൊപ്പം പ്രതിമാസ പെൻഷനും.

കുടിശ്ശിക ഭയന്ന് മാറിനിൽക്കാതെ, ലഭിക്കാനിടയുള്ള ഈ ആനുകൂല്യങ്ങൾ കൂടി പരിഗണിച്ച് തൊഴിലാളികൾ ക്ഷേമനിധിയിൽ അംഗത്വമെടുക്കണമെന്നും അധികൃതർ നിർദേശിച്ചു.

 

The Kerala Transport Commissioner has issued a new order stating that welfare fund receipts are no longer mandatory for auto-rickshaws and taxis during fitness tests. Previously, fitness certificates were denied to drivers who hadn't cleared their welfare fund arrears, a rule introduced under Transport Minister K.B. Ganesh Kumar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  16 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  16 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  16 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  16 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  16 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  16 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  16 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  16 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  16 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  16 days ago