HOME
DETAILS

ഫുക്കറ്റിലെ കഫേയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാല് ഇന്ത്യക്കാർ കുഴഞ്ഞുവീണു, ഒരാൾ മരിച്ചു, മൂന്ന് പേർ ചികിത്സയിൽ

  
May 12, 2026 | 11:36 AM

indian tourist dies after collapsing at phuket caf three others critical

ഫുക്കറ്റ്: തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റിലെ ഒരു കഫേയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇന്ത്യൻ വിനോദ സഞ്ചാരികൾ കുഴഞ്ഞുവീണു. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും 'ദ സ്റ്റേറ്റ്സ്‌മാൻ' റിപ്പോർട്ട് ചെയ്തു.

കഫേയിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് നാലംഗ സംഘം ഓരോരുത്തരായി ബോധരഹിതരായത്. ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. മരണകാരണം സംബന്ധിച്ച് നിലവിൽ ദുരൂഹത തുടരുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണത്തിന് കാരണം ഭക്ഷ്യവിഷബാധയാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നറിയാൻ തായ്‌ലൻഡ് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഫേയിലെ സിസിടിവി ദൃശ്യങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്.

ബാങ്കോക്കിലെ ഇന്ത്യൻ എംബസി ഉടൻ വിഷയത്തിൽ ഇടപെട്ടു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും അവർക്ക് ആവശ്യമായ നിയമ-വൈദ്യ സഹായങ്ങൾ ലഭ്യമാക്കാനുമുള്ള നടപടികൾ ആരംഭിച്ചതായി എംബസി വൃത്തങ്ങൾ അറിയിച്ചു. 

An Indian tourist died and three others remain in critical condition after collapsing while dining at a café in Phuket, Thailand, according to a report by The Statesman. The incident occurred at a popular tourist destination, and authorities are investigating the cause of the sudden medical emergency.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  an hour ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  an hour ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  2 hours ago
No Image

ദുബൈയിലെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിൽ മാറ്റം; പുതിയ സുരക്ഷാ ഫീച്ചറുകളും ഇനി പാഠ്യപദ്ധതിയുടെ ഭാഗം

uae
  •  2 hours ago
No Image

'ഇനി ആ നീല ജേഴ്‌സിയെക്കുറിച്ച് ചിന്തിക്കുന്നില്ല'; തിരിച്ചുവരവ് വാർത്തകൾ തള്ളി ഭുവനേശ്വർ കുമാർ

Cricket
  •  2 hours ago
No Image

ഇടിമിന്നൽ ജാഗ്രത: ചെയ്യേണ്ടതും ചെയ്യരുതാത്തതും; സുരക്ഷിതരായിരിക്കാൻ പാലിക്കാം ഈ കാര്യങ്ങൾ

Kerala
  •  3 hours ago
No Image

മലപ്പുറം പൂക്കോട്ടൂരിൽ തോട്ടിൽ വീണ് നാലും ഏഴും വയസ്സുള്ള കുട്ടികൾ മരിച്ചു

Kerala
  •  3 hours ago
No Image

റാസൽഖൈമയിൽ അണക്കെട്ടിൽ വീണ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

uae
  •  3 hours ago
No Image

നാണക്കേടിന്റെ റെക്കോർഡുമായി പാക് പട; ചരിത്രം തിരുത്തി ബംഗ്ലാദേശ്, സ്വന്തം മണ്ണിൽ ആദ്യ ടെസ്റ്റ് വിജയം

Cricket
  •  3 hours ago
No Image

മരണമുഖത്ത് നിന്നും കാർ ഡ്രൈവർക്ക് രക്ഷകരായി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ്

uae
  •  4 hours ago