മുഹമ്മദ് റിഷാദ്; നഷ്ടമായത് ഭാവിവാഗ്ദാനത്തെ
വാണിമേല്‍: കഴിഞ്ഞ ദിവസം വാണിമേല്‍ പുഴയില്‍ മുങ്ങി മരിച്ച മുഹമ്മദ് റിഷാദിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. വാണിമേല്‍ ക്രസന്റ് ഹൈസ്കൂള്‍ പത്താംതരം വിദ്യാര്‍ഥിയായ റിഷാദ് പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയതോടൊപ്പം വിദ്യാര്‍ഥികള്‍ക്കെല്ലാം പ്രിയങ്കരനുമായിരുന്നു.
ചെറുമോത്ത് എന്‍.ഐ മദ്റസ ഉപലീഡര്‍ കൂടിയായ റിഷാദിന്റെ ആകസ്മിക വിയോഗത്തോടെ ഭാവിവാഗ്ദാനത്തെയാണ് നാടിനു നഷ്ടമായത്. മരണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിനു പേര് വീട്ടിലും ചെറുമൊത്ത പള്ളിയിലുമായി അന്തിമോപചാരമര്‍പ്പിക്കാനെത്തി. മയ്യിത്ത് നിസ്കാരത്തിനു സയ്യിദ് ഷറഫുദ്ദീന് തങ്ങള്‍ നേതൃത്വം നല്കി. എം.എല്‍.എമാരായ ഇ.കെ വിജയന്, പാറക്കല്‍ അബ്ദുല്ല എന്നിവരും അഹ്മദ് പുന്നാക്കല്‍, എന്‍. സുമതി, തൊടുവായില്‍ മഹ്മൂദ്, ടി.എം.വി ഹമീദ്, പി.കെ ശങ്കരന്, സി.വി കുഞ്ഞബ്ദുല്ല, സൂപ്പി നേരിക്കാട്ടേരി തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."