HOME
DETAILS

വി.ഡി സതീശന്റെ ആസ്തി 6.65 കോടി; ബാധ്യത 24 ലക്ഷം; നിയുക്ത മുഖ്യമന്ത്രിക്കെതിരേ 18 കേസുകളും

  
Web Desk
May 15, 2026 | 3:47 AM

vd satheesans assets at 665 crore liabilities 24 lakh 18 cases against the designated chief minister

തിരുവനന്തപുരം: വി.ഡി സതീശനും കുടുംബത്തിനുമുള്ള ആകെ ആസ്തി 6.65 കോടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നാമനിർദേശപത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്. 2021ൽ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുമ്പോൾ 6.69 കോടിയായിരുന്നു ആസ്തി. 

എന്നാൽ, അഞ്ചുവർഷത്തിനിപ്പുറം മുഖ്യമന്ത്രി പദത്തിലേക്കെത്തുമ്പോൾ 2.84 ലക്ഷം രൂപയുടെ കുറവ് ആസ്തിയിലുണ്ടായിട്ടുണ്ട്. വി.ഡി സതീശന്റെ കൈവശം 64,000 രൂപയും ഭാര്യയുടെ പക്കൽ 9,000 രൂപയുമാണുള്ളത്. ആകെ 24,00,635 രൂപയുടെ ബാധ്യതയാണ് വി.ഡി സതീശനുള്ളത്. ഭാര്യയ്ക്ക് 17,45,000 രൂപയുടെ ബാധ്യതയുമുണ്ട്. വിവിധ കോടതികളിലായി 18 കേസുകളാണ് സതീശന്റെ പേരിലുള്ളത്.

അതേസമയം മുഖ്യമന്ത്രി പദവിയിലെത്തിയ വി.ഡി സതീശനെ വ്യത്യസ്തനാക്കുന്നത് ജീവിതശൈലിയും. എല്ലാത്തിലും വൃത്തിയുംകൃത്യനിഷ്ഠതയും ആഗ്രഹിക്കുന്ന ഒരാൾ. “വസ്ത്രം എപ്പോഴും ഫ്രഷ് ആയിരിക്കണം” എന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല, ജീവിതരീതിയാണ്. മുഷിഞ്ഞ വസ്ത്രം ധരിക്കാൻ പോലും ഇഷ്ടപ്പെടാത്ത ഒരാൾ. അതുപോലെ തന്നെയാണ് രാഷ്ട്രീയത്തിലും അഴുക്കില്ലാത്ത നിലപാടുകൾ, വ്യക്തതയുള്ള രാഷ്ട്രീയം, വിട്ടുവീഴ്ചകളില്ലാത്ത സമീപനം.

രാവിലെ നേരത്തെ എഴുന്നേൽക്കും. യോഗയും ദിനചര്യയുടെ ഭാഗമാണ്. ഭക്ഷണത്തിലും അതേ നിയന്ത്രണം. ഒരു കപ്പ് ചോറും കുറച്ച് സാലഡും മതി. അധികാരത്തിന്റെ ആഡംബരങ്ങളേക്കാൾ അച്ചടക്കമുള്ള ജീവിതത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ ലോകം പുസ്തകങ്ങളുടേത് കൂടിയാണ്.  

കുടുംബത്തെ ശ്രദ്ധിക്കാനാകാത്തവർക്ക് ഒരു നാടിനെ നന്നാക്കാനാകില്ലെന്ന നിലപാടാണ് സതീശനുള്ളത്. എന്നാൽ സ്വന്തം കുടുംബത്തെയും രാഷ്ട്രീയ ഉത്തരവാദിത്വങ്ങളെയും ഒരുപോലെ ശ്രദ്ധിച്ച നേതാവെന്ന പ്രതിച്ഛായയാണ് അദ്ദേഹം ഉണ്ടാക്കിയെടുത്തത്.

പൊതുജീവിതത്തിന്റെ തിരക്കുകൾക്കിടയിലും വ്യക്തിജീവിതത്തിലെ ബന്ധങ്ങളും മൂല്യങ്ങളും കൈവിടാതെ മുന്നോട്ടുപോകുന്ന സതീശൻ്റെ ശൈലി തന്നെയാണ് രാഷ്ട്രീയ പക്വതയ്ക്ക് അടിത്തറയായതെന്ന് അടുത്തറിയുന്നവർ പറയുന്നു. പക്ഷേ, സതീശന്റെ മനോഹരമായ വാക്ക് മറ്റൊന്നാണ് “എന്റെ ഏറ്റവും നല്ല സുഹൃത്ത് മകൾ ഉണ്ണിമായയാണ്.”അദ്ദേഹം പറഞ്ഞു. ലക്ഷ്മി പ്രിയയാണ് ഭാര്യ. 

 

2026 Kerala Assembly elections, the Congress-led United Democratic Front (UDF) secured a decisive victory, winning 102 out of 140 seats. V.D. Satheesan, the six-time MLA from Paravur and former Leader of the Opposition, has been officially designated as the Chief Minister of Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവും പണവും കവര്‍ന്നു, യുവതിയെ കിണറ്റിലേക്ക് തള്ളിയിട്ടു; 21 മണിക്കൂറിന് ശേഷം അതിജീവനം, പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടത്തില്‍ പെട്ട 21കാരന്‍  

National
  •  10 hours ago
No Image

ഊരാളുങ്കലുമായുള്ള കരാര്‍ നീട്ടി സര്‍ക്കാര്‍; കാലാവധി ഈ മാസം 31 വരെ

Kerala
  •  11 hours ago
No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  12 hours ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  12 hours ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  12 hours ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  13 hours ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  13 hours ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  13 hours ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  13 hours ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  13 hours ago