HOME
DETAILS

ഇന്നത്തെ സാഹചര്യത്തില്‍ മക്കളെ അമേരിക്കയിലേക്ക് അയക്കില്ല; ഫ്രെഡറിക് മെര്‍സ്

  
Web Desk
May 16, 2026 | 6:34 AM

Will not send children to America in todays situation Frederick Merz

ബെര്‍ലിന്‍: ഉപരിപഠനത്തിനോ ജോലിക്കോ വേണ്ടി നിലവിലെ സാഹചര്യത്തില്‍ അമേരിക്കയിലേക്ക് പോകാന്‍ താന്‍ സ്വന്തം മക്കളോട് പോലും നിര്‍ദേശിക്കില്ലെന്ന് വ്യക്തമാക്കി ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്. അമേരിക്കയിലെ സാമൂഹിക അന്തരീക്ഷത്തിലെ അതിവേഗ മാറ്റങ്ങളും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലും നേരിടേണ്ടി വരുന്ന തൊഴിലവസര പ്രതിസന്ധിയുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

വുര്‍സ്ബര്‍ഗില്‍ നടന്ന ഒരു കാത്തലിക് കണ്‍വെന്‍ഷനില്‍ യുവാക്കളോട് സംസാരിക്കവെയാണ് മെര്‍സ് തന്റെ നിലപാട് വ്യക്തമാക്കിയത്. ''ഇന്നത്തെ സാഹചര്യത്തില്‍ എന്റെ മക്കളോട് ഉപരിപഠനത്തിനോ ജോലിക്കോ വേണ്ടി അമേരിക്കയിലേക്ക് പോകാന്‍ ഞാന്‍ നിര്‍ദേശിക്കില്ല. അമേരിക്കയില്‍ മികച്ച വിദ്യാഭ്യാസം നേടിയവര്‍ പോലും ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്,'' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്തിന്റെ ഭാവിയെക്കുറിച്ച് അനാവശ്യ ആശങ്ക പുലര്‍ത്തുന്ന പ്രവണത യുവാക്കള്‍ ഒഴിവാക്കണമെന്നും ജര്‍മനിയില്‍ തന്നെ മികച്ച അവസരങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ''യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ജര്‍മനി,'' എന്നും മെര്‍സ് കൂട്ടിച്ചേര്‍ത്തു.

ഡോണള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം യു.എസും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് മെര്‍സിന്റെ പരാമര്‍ശം ശ്രദ്ധ നേടുന്നത്. വ്യാപാര തര്‍ക്കങ്ങള്‍, യുക്രെയ്ന്‍ യുദ്ധം, ഇറാന്‍ വിഷയം എന്നിവയില്‍ ഇരു പക്ഷങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത ശക്തമായിട്ടുണ്ട്.

 

കഴിഞ്ഞ മാസം ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക അപമാനിതരായെന്ന് മെര്‍സ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ജര്‍മനിയില്‍ വിന്യസിച്ചിരുന്ന അമേരിക്കന്‍ സൈനികരുടെ ഒരു വിഭാഗത്തെ പിന്‍വലിക്കാന്‍ വാഷിംഗ്ടണ്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമേരിക്കയിലേക്കുള്ള പഠന-തൊഴില്‍ കുടിയേറ്റത്തെക്കുറിച്ചുള്ള ജര്‍മന്‍ ചാന്‍സലറുടെ ഈ തുറന്ന നിലപാട് അന്താരാഷ്ട്ര രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയ്യ് ,അയ്യ് അയ്യരേ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; ഇംഗ്ലണ്ടിന് മുന്നിൽ തകർന്ന് തരിപ്പണമായി ഇന്ത്യ

Cricket
  •  3 days ago
No Image

വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

Kerala
  •  3 days ago
No Image

അര്‍ഹിച്ച പ്രമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ലെന്ന് വി.എ അരുണ്‍കുമാര്‍; ഐഎച്ച്ആര്‍ഡി പടിയിറക്കത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 days ago
No Image

എല്‍.പി.എസ്.ടി: 15 മാസമായിട്ടും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല, പ്രതിഷേധം

Kerala
  •  3 days ago
No Image

ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷ: മൂല്യനിര്‍ണയം നടത്തിയത് പ്രോട്ടോകോള്‍ അട്ടിമറിച്ച്

Kerala
  •  3 days ago
No Image

ലോകകപ്പിൽ ‘ഹാട്രിക്’ പിഴവ്; നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമനായി മെസി

Football
  •  3 days ago
No Image

ഇ 20 ഇന്ധനം: പഴയ വാഹനങ്ങളിലെ റബ്ബര്‍ ഭാഗങ്ങള്‍ക്ക് തേയ്മാന സാധ്യതയെന്ന് എആര്‍എഐ പഠനം

Kerala
  •  3 days ago
No Image

മേപ്പാടിയിൽ പെയ്തത് കനത്ത മഴ; കണക്കിലെടുത്തത് കേന്ദ്ര മുന്നറിയിപ്പ് മാത്രം

Kerala
  •  3 days ago
No Image

‘മെസ്സിയെയും അർജന്റീനയെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫ കള്ളക്കളി കളിക്കുന്നു; മുൻഗണന മാർക്കറ്റിംഗിന് മാത്രം’: ആഞ്ഞടിച്ച് ഈജിപ്ത് പരിശീലകൻ

Football
  •  3 days ago
No Image

തുരങ്കപാത വയനാടിന്റെ അടിവേരിളക്കും, കള്ളാടിയിലുണ്ടായത് വൻ ദുരന്തസൂചന: വയനാട് പ്രകൃതി സംരക്ഷണ സമിതി

Kerala
  •  3 days ago