HOME
DETAILS

അനാവശ്യ വിവാദങ്ങളില്‍ സ്വയം തലവെച്ചു, പ്രവര്‍ത്തകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല; പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വീണാ ജോര്‍ജിന് വിമര്‍ശനം

  
May 16, 2026 | 10:29 AM

veena-george-faces-criticism-in-pathanamthitta-district-committee-over-controversies

പത്തനംതിട്ട: ആറന്മുളയില്‍ വീണ ജോര്‍ജിനെ തോല്‍പ്പിച്ചത് പെരുമാറ്റമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. മന്ത്രിയുടെ പ്രവര്‍ത്തനരീതി ജനങ്ങളില്‍ നിന്ന് അകന്നുപോകുന്ന തരത്തിലുള്ളതായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ പോലും വീണ ജോര്‍ജ് ഫോണ്‍ എടുക്കില്ല. അനാവശ്യ വിവാദങ്ങളില്‍ സ്വയം തലവെച്ചുവെന്നും അവയെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിയാതെ പോയെന്നും  വിമര്‍ശനമുയര്‍ന്നു. 

അതേസമയം, പേരാവൂരില്‍ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയന്‍ ആയിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. ശൈലജ ടീച്ചറെ ഈഗോയുടെ പേരില്‍ കുരുതി കൊടുത്തുവെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. ഭരണരംഗത്തെ പോരായ്മകളും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളുമാണ് പരാജയത്തിലേക്ക് നയിച്ചതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 

ശൈലജയെ വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലത്തില്‍ മത്സരിപ്പിക്കാമായിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് കൊണ്ടുവന്നതിലും അംഗങ്ങള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോലും തയ്യാറാകാതിരുന്ന പിണറായി വിജയനെ എന്തിന് പ്രതിപക്ഷ നേതാവാക്കി. പ്രായപരിധിയില്‍ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയാകുന്നതിനുവേണ്ടി മാത്രമാണ്. അതുകൊണ്ട് അടിയന്തരമായി മറ്റാരെങ്കിലും പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണം. ഇല്ലെങ്കില്‍ കൂടുതല്‍ തകര്‍ച്ചയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ന്നു.

 

Veena George reportedly faced criticism during a district committee meeting in Pathanamthitta over allegations that she became involved in unnecessary controversies and remained inaccessible to party workers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ എയര്‍ ടാക്‌സി അടുത്ത വര്‍ഷം മുതല്‍; ലോകത്തിലെ ആദ്യ വാണിജ്യ വെര്‍ട്ടിപോര്‍ട്ടിന് അംഗീകാരം 

uae
  •  4 days ago
No Image

കരാര്‍ കാറ്റില്‍ പറത്തി ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് യു.എസ്; 'തകര്‍പ്പന്‍ മറുപടി' യെന്ന് ഇറാന്‍ സൈന്യം, മേഖലയില്‍ വീണ്ടും ആശങ്ക ഉയരുന്നു

International
  •  4 days ago
No Image

'മറഡോണയെ മറികടന്ന് മെസി, ലോക റെക്കോർഡ്'; സമ്മര്‍ദത്തിലും ​ഗോളടിച്ചും, അടിപ്പിച്ചും ത്രില്ലടിപ്പിച്ച് മെസി

Football
  •  4 days ago
No Image

ഗര്‍ഭിണിയെ മാറ്റാന്‍ പറഞ്ഞതിന് ക്രൂരത; വനിത ഡോക്ടറെയടക്കം തല്ലിച്ചതച്ച് ശിവസേന നേതാവ്; 23 സെക്കന്‍ഡില്‍ 13 പ്രാവശ്യം അടിച്ചു -സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

അയ്യ് ,അയ്യ് അയ്യരേ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; ഇംഗ്ലണ്ടിന് മുന്നിൽ തകർന്ന് തരിപ്പണമായി ഇന്ത്യ

Cricket
  •  4 days ago
No Image

വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

Kerala
  •  4 days ago
No Image

അര്‍ഹിച്ച പ്രമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ലെന്ന് വി.എ അരുണ്‍കുമാര്‍; ഐഎച്ച്ആര്‍ഡി പടിയിറക്കത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  4 days ago
No Image

എല്‍.പി.എസ്.ടി: 15 മാസമായിട്ടും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല, പ്രതിഷേധം

Kerala
  •  4 days ago
No Image

ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷ: മൂല്യനിര്‍ണയം നടത്തിയത് പ്രോട്ടോകോള്‍ അട്ടിമറിച്ച്

Kerala
  •  4 days ago
No Image

ലോകകപ്പിൽ ‘ഹാട്രിക്’ പിഴവ്; നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമനായി മെസി

Football
  •  4 days ago