താലൂക്ക് ആശുപത്രിക്ക് ഫണ്ട് അനുവദിക്കും
വൈക്കം: താലൂക്ക് ആശുപത്രി നവീകരണത്തിന് അടിയന്തിര ഫണ്ട് അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. വൈക്കം എസ്.എന്‍.ഡി.പി യൂനിയന്റെ ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനവേളയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. കാര്‍ഡിയോളജി, എം.ആര്.ഐ സ്കാനിംഗ് തുടങ്ങി ആവശ്യപ്പെടുന്ന എല്ലാ ആധുനിക സംവിധാനങ്ങളും നല്‍കും. പുതിയ കെട്ടിടം ആവശ്യമെങ്കില്‍ അതിനും ഫണ്ട് അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. എയ്ഡഡ് സ്ക്കൂളുകള്‍ ഉള്‍പ്പെടെ 40000 ക്ലാസ് മുറികള്‍ ഡിജിറ്റലൈസ് ചെയ്യും. ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ ആശ്രമം സ്ക്കൂളിന് പ്രത്യേക പരിഗണന നല്‍കും. കാലിയായ ഖജനാവിന് മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടേയുള്ളൂ. എങ്കിലും വികസനത്തിന് ആവശ്യമായ ഫണ്ടുകള്‍ ഒരു തടസ്സവുമില്ലാതെ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ്രമം സ്ക്കൂളിലെ ക്ലാസ് മുറികള്‍ തോമസ് ഐസക് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."