റെക്കോഡ് കലക്ഷനിലേക്ക് എരുമേലി- മലബാര്‍ സര്‍വ്വീസ്
എരുമേലി: എരുമേലിയില്‍ നിന്നും ആരംഭിച്ച കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസിന് മികച്ച കലക്ഷന്‍. മലബാര്‍ മേഖലയിലെ ചന്ദനക്കാംപാറയിലേക്ക് ആരംഭിച്ച സര്‍വ്വീസിനാണ് റെക്കാര്‍ഡ് കലക്ഷന്‍. കഴിഞ്ഞ ദിവസം നേടിയ 77,900 രൂപയാണ് മികച്ച വരുമാനമായി റിക്കാര്‍ഡ് ലഭിച്ചത്.
ദിവസവും വൈകുന്നരം 4.30ന് എരുമേലിയില്‍ നിന്നും ചന്ദനക്കാംപാറയില്‍ നിന്നുമായി രണ്ട് ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസിന് 39900 രൂപയും ടേക് ഓവര്‍ സൂപ്പര്‍ഫാസ്റ്റ് ബസിന് 38000 രൂപയും ലഭിച്ചു. മൂന്നു വര്‍ഷം മുമ്പാണ് സര്‍വീസുകള്‍ ആരംഭിച്ചത്. എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, ഉഴവൂര്‍, കൂത്താട്ടുകുളം, പിറവം, എറണാകുളം, ഗുരുവായൂര്‍, കോഴിക്കോട്, കണ്ണൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ചെമ്പന്‍കോട്, ചെമ്പേരി, പയ്യാവൂര്‍, ചന്ദനക്കാംപാറ എന്നീ സ്ഥലങ്ങളിലൂടെയാണ് സര്‍വീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."