HOME
DETAILS

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

  
Web Desk
May 19, 2026 | 6:16 AM

no-decision-department-division-delay-fisheries-senior-citizens

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാംദിവസമായിട്ടുംവകുപ്പ് വിഭജനത്തില്‍അന്തിമ തീരുമാനമായില്ല. ഏതാനും ചില വകുപ്പുകളുടെ കൂടി കാര്യത്തില്‍ ധാരണയാകാനുണ്ട്. ഇതാണ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ വൈകുന്നത്. ഫിഷറിസ്, വയോജന വകുപ്പുകള്‍ ആര്‍ക്ക് നല്‍കണമെന്ന കാര്യത്തിലാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. 

ഉന്നത വിദ്യാഭ്യാസം കോണ്‍ഗ്രസിന് നല്‍കണമെങ്കില്‍ ഫിഷറീസ് വേണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. ഇതാണ് പ്രധാനപ്പെട്ട തര്‍ക്കം. എന്നാല്‍ സുദായംഗമായ മന്ത്രിക്കോ കടലിനെ അറിയുന്നവര്‍ക്കോ ഫിഷറീസ് നല്‍കണമെന്നാണ് ലത്തീന്‍ സഭ ആവശ്യപ്പെടുന്നത്.

അതേസമയം, മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കാതെപോയ ലത്തീന്‍ സഭയുടെ പിണക്കം മാറ്റാനായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. ഇന്നലെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ടത്. 

മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതില്‍ ലത്തീന്‍ രൂപത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സത്യപ്രതിജ്ഞാചടങ്ങും സഭ ബഹിഷ്‌ക്കരിച്ചു. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. തീരപ്രദേശത്തെ വിഷയങ്ങളില്‍ ശ്രദ്ധയോടെയുള്ള ഇടപെടല്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

ഇതിനിടെ ദേവസ്വം വകുപ്പിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. വൈദ്യുതി വകുപ്പ് വേണ്ടെന്ന് കെ.മുരളീധരന്‍ നിലപാടെടുത്തതോടെ അദ്ദേഹത്തിന് ആരോഗ്യം, ദേവസ്വം എന്നീ  വകുപ്പുകള്‍ നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനവും മാറി മുരളീധരന് ആരോഗ്യ വകുപ്പ് മാത്രം നല്‍കാന്‍ തീരുമാനമാവുകയായിരുന്നു. ദേവസ്വം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ച വയോജന വകുപ്പിന്റെ ചുമതല ആര്‍ക്കെന്നതും  തീരുമാനമായിട്ടില്ല.

 


 

Despite the completion of the oath-taking process, no final decision has been made regarding the restructuring of government departments. The proposed division involving the Fisheries Department and the Senior Citizens Welfare Department is still pending, leading to continued delays. The administrative uncertainty has slowed down the implementation of key governance changes, with officials awaiting clear directions to proceed with the departmental reorganization.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചടിച്ച് വീണ്ടും ഇറാന്‍, ഇനിയും അക്രമിച്ചാല്‍ യുദ്ധമെന്ന് മുന്നറിയിപ്പ്;  ഇസ്‌റാഈലില്‍ ജാഗ്രത, സ്‌കൂളുകള്‍ അടച്ചു, ആശുപത്രികള്‍ ഭൂഗര്‍ഭ അറകളിലേക്ക്

International
  •  6 hours ago
No Image

മമതക്ക് തിരിച്ചടി; തൃണമൂല്‍ രാജ്യസഭാ എം.പി സുഖേന്ദു ശേഖര്‍ റോയ് രാജി വെച്ചു

National
  •  7 hours ago
No Image

വീരപ്പന്റെ അഭിമുഖത്തിലെ അപകീര്‍ത്തി പരാമര്‍ശം: നടി സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി

National
  •  7 hours ago
No Image

നീറ്റ് യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക സുരക്ഷാ കേന്ദ്രത്തില്‍; ഫോണ്‍ ഉള്‍പെടെ സംവിധാനങ്ങള്‍ക്ക് വിലക്ക്, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം  

National
  •  7 hours ago
No Image

ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം പിന്നാലെ സുനാമിയും;  നാല് മരണം, വന്‍ നാശനഷ്ടം; ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

International
  •  8 hours ago
No Image

ജീവനെടുത്ത് വീണ്ടും കാട്ടാന, ഇടുക്കിയില്‍ യുവതി കൊല്ലപ്പെട്ടു; പാലക്കാട് ജനവാസമേഖലയില്‍ പുലി

Kerala
  •  9 hours ago
No Image

വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച 'ലഹരി കൃഷി'; ആലുവയില്‍ ആറടി ഉയരമുള്ള കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി

Kerala
  •  9 hours ago
No Image

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  9 hours ago
No Image

രണ്ട് വര്‍ഷത്തിനിടെ സഊദിയിലേക്ക് ഇറക്കുമതി ചെയ്തത് 19 ലക്ഷം വാഹനങ്ങള്‍; വിപണി കീഴടക്കി ചൈനയും ഇന്ത്യയും 

Saudi-arabia
  •  9 hours ago
No Image

ഇറാന്റെ ആക്രമണത്തിന് മറുപടി; തെഹ്‌റാനില്‍ മിസൈലാക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍; സംഘര്‍ഷം കനക്കുന്നു

International
  •  10 hours ago