തെരുവ് നായ്ക്കള്‍ കൊത്തു കോഴികളെ കടിച്ചു കൊന്നു
മട്ടാഞ്ചേരി: തെരുവ് നായ്ക്കല്‍ ഇരുപതോളം കൊത്തുകോഴികളെ കടിച്ചു കൊന്നു. നായ്ക്കളുടെ ആക്രമണം രൂക്ഷമാകുമ്പോഴും നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍.
നടപടികള്‍ കടലാസുകളില്‍ ഒതുക്കി തടിയൂരാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.രാപ്പകല്‍ വ്യത്യാസമില്ലാതെ ഇവറ്റകളില്‍ നിന്നും പലവിധ അക്രമങ്ങളാണ് നേരിടേണ്ടി വരുന്നത്.ഇന്നലെ നസ്രത്തു വെളിപ്പറമ്പില്‍ ചാര്‍ളിയുടെ 20 കൊത്തു കോഴികളെയാണ് ഒരു സംഘം തെരുവുനായ്ക്കള്‍ വകവരുത്തിയത്.
കോഴികളില്‍ തന്നെ ജയന്റ് ഇനത്തില്‍ പെടുന്ന ഇവയ്ക്ക് പൂവന് 3500 ന് മുകളിലാണ് വില . മൂന്നടി വരെ ഉയരം വെയ്ക്കുന്നവയാണ്. പെടയ്ക്ക് 1000 നു മുകളില്‍ വില വരും.അപുര്‍വ്വമായി ഒരു ജോഡി കാപ്പിരി കോഴിയും കാട്ടു കോഴിയും ഇതില്‍പെടും. മുട്ടയിട്ടു കൊണ്ടിരിയുന്ന 17 പിടക്കോഴികള്‍ നായ്ക്കള്‍ വകവരുത്തിയതില്‍പെടുന്നു.കോഴിമുട്ട വിറ്റു ഉപജീവനം നടത്തുന്ന ചാര്‍ളിയുടെ ജീവിത മാര്‍ഗ്ഗമാണ് തകര്‍ന്നത്. കൂടുകളിലും മരത്തിലുമായി 60 കോഴികളാണ് ചാര്‍ളിക്ക് ഉണ്ടായിരുന്നത് ഇവയെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്.
കൂടുകള്‍ തകര്‍ത്താണ് നായ്ക്കള്‍ പരാക്രമം നടത്തിയത്. മരങ്ങളില്‍ കയറിയ കോഴികള്‍ മാത്രമാണ് രക്ഷപെട്ടത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
തങ്ങളുടെ സഹചാരികളെ നായ്ക്കളുടെ ആക്രമത്തില്‍ ഭയന്ന് മരത്തില്‍ കയറിയ കോഴികള്‍ വൈകുന്നരം വരെ നിലത്തിറങ്ങാനൊ ഭക്ഷണം കഴിക്കാനൊ തയ്യാറാവാത്തത് ചാര്‍ളിയെ ദു:ഖത്തിലാക്കി. ഭയമുളളതിനാല്‍ ഒരാഴ്ച കഴിയാതെ ബാക്കി കോഴികള്‍ മുട്ടയിടില്ലെന്നും അദ്ദേഹം പറഞ്ഞു. നാലു മാസം മുതല്‍ രണ്ടര വയസ്സുവരെയുള്ള കോഴികള്‍ കൊല്ലപ്പെട്ടവയില്‍ പെടുന്നു.
കരള്‍ തുരന്നതിന്ന് അവശേഷിപ്പിച്ച കോഴികളുടെ കാഴ്ച ഹൃദയഭേദകമാണ്. ചിക്കുന്‍ ഗുനിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടുവര്‍ഷമായി ഇലക്ട്രീഷ്യനായ ചാര്‍ള്‍ളി കോഴി കൃഷിയിലൂടെയാണ് ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയത്.
സര്‍ക്കാരിന്റെയും നഗരസഭയുടെയും കൃത്യവിലോപമാണ് തന്റെ ജീവിതമാര്‍ഗ്ഗം തകര്‍ത്തത്. കഴിഞ്ഞ ബലിപ്പെരുന്നാള്‍ രാത്രിയില്‍ ബലികൊടുക്കാനായി വളര്‍ത്തിയ ആടിനെ ചുള്ളിക്കലിലെ ഒരു വീട്ടില്‍ കയറി തെരുവുനായ്ക്കള്‍ വകവരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."