എല്‍ദോ എബ്രഹാം എം.എല്‍.എ തുണയായി; സുബൈര്‍ നാട്ടിലെത്തി
മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എ തുണയായി. ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങികിടന്ന സുബൈര്‍ നാട്ടിലെത്തി.
പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ വി.എം സുബൈറിനാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഇടപെലിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ കഴിഞ്ഞത്.
റിയാദില്‍ സൗദി ഓജര്‍ ലിമിറ്റഡ് കമ്പനിയിലെ ഡ്രൈവറായ സുബൈര്‍ കമ്പനി പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് മാസങ്ങളായി ശമ്പളവും ഭക്ഷണവുമല്ലാതെ ദുരിതത്തിലായിരുന്നു.
സൗദിയിലെ പ്രമുഖ കമ്പനിയായ സൗദി ഓജര്‍ ലിമിറ്റഡ് കമ്പനിയില്‍ വര്‍ഷങ്ങളായി ഡ്രൈവറായി ജോലിനോക്കി വരികയായിരുന്നു സുബൈര്‍. 45000തൊഴിലാളികള്‍ ജോലി നോക്കുന്ന കമ്പനിയില്‍ 650ഓളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.
കമ്പനി പ്രതിസന്ധിയിലായതോടെ പലരും കമ്പനി വിടുകയായിരുന്നു. സുബൈറിന് കമ്പനിയില്‍ നിന്നും 30000റിയാല്‍ ശമ്പള ഇനത്തില്‍ ലഭിക്കാനുള്ളതിനാല്‍ കമ്പനിയുടെ റൂമില്‍ കഴിഞ്ഞ് വരികയായിരുന്നു.
കമ്പനിയില്‍ മാസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെയും വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും കഴിയാതെ ദുരിപൂര്‍ണ്ണമായ ജീവിതമായിരുന്നുവെന്ന് സുബൈര്‍ പറഞ്ഞു.
ഇതോടെ സുബാര്‍ അടക്കമുള്ളവര്‍ സൗദി സര്‍ക്കാരിനെ സമീപിച്ചതോടെ ഇവരെ സൗദി സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ 13ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ സുബൈറിന് കേരളത്തിലേക്ക് എത്താന്‍ യാതൊരു നിര്‍വ്വാഹവുമില്ലാത്ത അവസ്ഥയായി.
ഫോണ്‍ ചെയ്യാന്‍ പോലും കൈയില്‍ പണമില്ലാതെ ഇനി എന്ത് എന്ന അവസ്ഥയില്‍ വിമാനത്താവളത്തില്‍ നില്‍ക്കുമ്പുള്‍ സഹയാത്രക്കാരന്റെ സഹായത്തോടെ മുന്‍പഞ്ചായത്ത് മെമ്പറും ബന്ധുവുമായ വി.എം നവാസിന്റെ ഫോണ്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
നവാസ് ഉടന്‍ സംഭവം എല്‍ദോ എബ്രഹാം എംഎല്‍എ അറിയിക്കുകയായിരുന്നു.
എല്‍ദോ എബ്രഹാം എം.എല്‍.എ നോര്‍ക്ക സെക്രട്ടറി ഉഷ ടൈറ്റസ് ഐഎഎസിനെ വിവരം ധരിപ്പിച്ചതോടെ ഉടന്‍ വിമാന താവളത്തിലേക്ക് നോര്‍ക്ക ഉദ്യാഗസ്ഥര്‍ വാഹനവുമായിയെത്തി സുബൈറിനെ കേരള ഹൗസില്‍ എത്തിച്ചു.
ഇവിടെ നിന്നും വിമാനത്തില്‍ നെടുംബാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കാനുള്ള നടപടിയും നോര്‍ക്ക ഒരുക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെ സുബൈര്‍ പേഴയ്ക്കാപ്പിള്ളിയിലെ വീട്ടിലെത്തി.
എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, മുന്‍പഞ്ചായത്ത് മെമ്പര്‍ വി.എം.നവാസ് എന്നിവര്‍ സുബൈറിനെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."