HOME
DETAILS

സ്ത്രീകൾക്ക് സൗജന്യയാത്ര; നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന; ദൂരപരിധിയുണ്ടാകുമോ? 

  
May 20, 2026 | 2:45 AM

plan to implement the free travel scheme for women with restrictions

തിരുവനന്തപുരം: ആദ്യ മന്ത്രിസഭയോഗത്തിൽ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന. സഞ്ചരിക്കാവുന്ന പരാമവധി ദൂരത്തിന് പരിധി നിശ്ചയിച്ചോ തെരഞ്ഞെടുത്ത ബസുകളിൽ മാത്രമായി പദ്ധതി ചുരുക്കിയോ നടപ്പാക്കാനാണ് ആലോചന. ദൂരപരിധിയില്ലാതെ എല്ലാ ബസുകളിലും സൗജന്യം അനുവദിച്ചാൽ കെ.എസ്.ആർ.ടി.സിയുടെ നട്ടെല്ലൊടിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 

2026 ജനുവരിയിലെ റിപ്പോർട്ടു പ്രകാരം, പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂടുതൽ നഷ്ടം നേരിടുന്ന കെ.എസ്.ആർ.ടി.സിയിൽ പുതിയ പ്രഖ്യാപനം എത്രത്തോളം ബാധ്യതയാകുമെന്ന കണക്കെടുക്കുകയാണ് ഉദ്യോഗസ്ഥർ. നിലവിൽ 4500ഓളം റൂട്ടുകളിലായി സർവിസ് നടത്തുമ്പോൾ 45 ശതമാനത്തോളം സ്ത്രീകളാണ് യാത്രക്കാർ. സൗജന്യം അനുവദിച്ചാൽ സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ടാകും. പദ്ധതി നടപ്പാക്കാൻ പ്രതിമാസം 90 കോടി രൂപ ചെലവ് വരുമെന്നാണ് അനുമാനം. 

ഇതിനുപുറമേ 100 കോടി രൂപ കൂടി ലഭിച്ചാലേ സ്ഥാപനത്തിന് പിടിച്ചു നിൽക്കാനാകൂ. സൗജന്യയാത്ര നടപ്പാക്കിയ കർണാടകയിൽ പ്രതിമാസം ഏകദേശം 300 കോടി രൂപയാണ് സർക്കാരിന് ചെലവ് വരുന്നത്. ഇതിനുസമാനമായ ഒരു തുക കേരളത്തിനും കണ്ടെത്തേണ്ടി വരും. തമിഴ്‌നാട്ടിൽ കുറഞ്ഞ ദൂരപരിധിയുള്ള സിറ്റി ബസുകളിലാണ് സൗജന്യയാത്ര ഉള്ളത്. ഡൽഹിയിൽ സൗജന്യബസ് യാത്ര ഉണ്ടെങ്കിലും ആധാർ അടിസ്ഥാനമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിൽ ഏത് മാതൃകയാണ് കേരളം സ്വീകരിക്കുകയെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. 

plan to implement the free travel scheme for women announced in the first cabinet meeting, with restrictions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  3 days ago
No Image

ദുബൈ ഖുര്‍ആന്‍ അവാര്‍ഡ്; 33 ലക്ഷം ദിര്‍ഹം സമ്മാനം; 29ാം എഡിഷന്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ദുബൈ എയര്‍ ടാക്‌സി അടുത്ത വര്‍ഷം മുതല്‍; ലോകത്തിലെ ആദ്യ വാണിജ്യ വെര്‍ട്ടിപോര്‍ട്ടിന് അംഗീകാരം 

uae
  •  3 days ago
No Image

കരാര്‍ കാറ്റില്‍ പറത്തി ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് യു.എസ്; 'തകര്‍പ്പന്‍ മറുപടി' യെന്ന് ഇറാന്‍ സൈന്യം, മേഖലയില്‍ വീണ്ടും ആശങ്ക ഉയരുന്നു

International
  •  3 days ago
No Image

'മറഡോണയെ മറികടന്ന് മെസി, ലോക റെക്കോർഡ്'; സമ്മര്‍ദത്തിലും ​ഗോളടിച്ചും, അടിപ്പിച്ചും ത്രില്ലടിപ്പിച്ച് മെസി

Football
  •  3 days ago
No Image

ഗര്‍ഭിണിയെ മാറ്റാന്‍ പറഞ്ഞതിന് ക്രൂരത; വനിത ഡോക്ടറെയടക്കം തല്ലിച്ചതച്ച് ശിവസേന നേതാവ്; 23 സെക്കന്‍ഡില്‍ 13 പ്രാവശ്യം അടിച്ചു -സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 days ago
No Image

അയ്യ് ,അയ്യ് അയ്യരേ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; ഇംഗ്ലണ്ടിന് മുന്നിൽ തകർന്ന് തരിപ്പണമായി ഇന്ത്യ

Cricket
  •  3 days ago
No Image

വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

Kerala
  •  3 days ago
No Image

അര്‍ഹിച്ച പ്രമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ലെന്ന് വി.എ അരുണ്‍കുമാര്‍; ഐഎച്ച്ആര്‍ഡി പടിയിറക്കത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 days ago
No Image

എല്‍.പി.എസ്.ടി: 15 മാസമായിട്ടും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല, പ്രതിഷേധം

Kerala
  •  3 days ago