മുടിക്കല്‍ മാടവന ദര്‍ഗാഷെരീഫിലെ ആണ്ടുനേര്‍ച്ചക്ക് സമാപനം
പെരുമ്പാവൂര്‍: സമൂഹത്തിനും സമുദായത്തിനും വിശ്വാസ മാനവികതയും ആത്മീയ ചൈതന്യവും പകര്‍ന്നുനല്‍കിയ മാടവന അബൂബക്കര്‍ മുസ്‌ലിയാര്‍ ആത്മീയ വിഹായസിലെ രജത നക്ഷത്രമാണെന്ന് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് പറഞ്ഞു.
രണ്ടുദിവസമായി നടന്നുവന്ന മുടിക്കല്‍ ആണ്ടുനേര്‍ച്ചയുടെ സമാപനം കുറിച്ച് നടന്ന സമൂഹ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നു പതിനായിരക്കണക്കിനു വിശ്വാസികളാണു ജാതി മത ഭേദമന്യേ മലബാറില്‍ ആലുവായി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന പേരില്‍ വിശ്രുതരായ മുടിക്കല്‍ മാടവന അബൂബക്കര്‍ മുസ്‌ലിയാരുടെ 44-ാമത് ആണ്ടുനേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്.
ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഹാഫിള് ഇഅ്ജാസുല്‍ കൗസരി അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തോടെയാണ് ഭക്തിനിര്‍ഭരമായ ആണ്ടുനേര്‍ച്ച ആരംഭിച്ചത്.അബ്ദുല്‍ ഹമീദ് അന്‍വരി അനുസ്മരണ പ്രഭാഷണം നടത്തി. മാടവന അബൂബക്കര്‍ മുസ്‌ലിയാരുടെ പൗത്രന്‍ മാടവന എം.എ. മന്‍സൂര്‍ ഹാജിയുടെ നേതൃത്വത്തില്‍ നടന്ന മുടിക്കല്‍ ആണ്ടുനേര്‍ച്ചയുടെ സമാപനം കുറിച്ച് നടന്ന അന്നദാന വിതരണോദ്ഘാടനം അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
പ്രമുഖരായ ഉലമാക്കളും ഉമറാക്കളും സാദാത്തീങ്ങളും ഉള്‍പ്പെടെ ആയിരങ്ങളാണ് അന്നദാന ചടങ്ങിലും പ്രാര്‍ഥനയിലും പങ്കെടുത്തത്.പതിനായിരങ്ങള്‍ സായൂജ്യമേകി മുടിക്കല്‍ ദര്‍ഗാ ഷെരീഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."