വീണ്ടും തെരുവ്‌നായ ആക്രമണം; ആറുപേര്‍ക്ക് കടിയേറ്റു
കായംകുളം:തെരുവ്‌നായ ആക്രമണം രൂക്ഷമായി. വീണ്ടും ആറുപേര്‍ക്ക് കടിയേറ്റു.വേലഞ്ചിറ സുകുഭവനം കുട്ടപ്പന്‍ (57),കണ്ണമംഗലം സ്വദേശി സദാശിവന്‍ (52),മൂന്നാംകുറ്റി ചാങ്ങാട്ടുവീട്ടില്‍ രാകേഷ്(29),ചന്ദനപ്പള്ളി സ്വദേശി റിജു (23),കായംകുളം സ്വദേശി ബിനു (42),ഏവൂര്‍ സ്വദേശി സന്തോഷ്‌കുമാര്‍(40) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.കഴിഞ്ഞ ദിവസം എട്ടുപേര്‍ക്ക് കടിയേറ്റു. കഴിഞ്ഞ ആഴ്ചയില്‍ നഗരത്തിലെ വിവിധഭാഗങ്ങളിലായി കുട്ടികളടക്കം 28 പേര്‍ക്ക് തെരുവ്‌നായ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.തെരുവ്‌നായ ആക്രമണം രൂക്ഷമായതോടെ രാത്രികാലങ്ങളില്‍ ടൂവീലര്‍ യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ ഭയപ്പാടോടെയാണ് യാത്രചെയ്യുന്നത്.പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ തെരുവ്‌നായയുടെ ഭീഷണിയിലാണ്.പുലര്‍ച്ചെ ട്യൂഷനുവേണ്ടി പോകുന്ന സ്‌കൂള്‍കുട്ടികളേയും ഇടറോഡിലൂടെ യാത്രചെയ്യുന്നവരേയും തെരുവ് നായ കൂട്ടത്തോടെ ആക്രമിക്കാന്‍ ഓടിക്കുന്നു.അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."