HOME
DETAILS

ദുബൈയില്‍ ജൂണ്‍ മുതല്‍ സാലിക് ടോളിന് അഞ്ച് ശതമാനം വാറ്റ് ബാധകം

  
May 22, 2026 | 6:57 AM

Using Salik in Dubai New 5 VAT rule starts June first

ദുബൈ: ദുബൈയിലെ സാലിക് ടോള്‍ ഗേറ്റ് നിരക്കുകള്‍ക്കും ടാഗ് ആക്ടിവേഷന്‍ ചാര്‍ജുകള്‍ക്കും അടുത്ത മാസം മുതല്‍ അഞ്ച് ശതമാനം മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ബാധകമാകും. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സാലിക് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
ടോള്‍ ഗേറ്റുകളിലൂടെ കടന്നുപോകുമ്പോള്‍ ഈടാക്കുന്ന നിരക്കിലും, പുതിയ സാലിക് ടാഗ് സജീവമാക്കുമ്പോഴുള്ള നിരക്കിലുമാണ് അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തുന്നത്. 
ഇത്തരത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന വാറ്റ് തുക രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് യു.എ.ഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റിക്ക് കൈമാറുമെന്നും സാലിക് പ്രസ്താവനയില്‍ അറിയിച്ചു. ദുബൈയിലെ ഇലക്ട്രോണിക് ടോള്‍ ഗേറ്റ് സംവിധാനമായ സാലിക്, വാഹനങ്ങളില്‍ പതിപ്പിക്കുന്ന ആര്‍.എഫ്.ഐ.ഡി ടാഗുകള്‍ വഴിയാണ് പ്രീപെയ്ഡ് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ നിരക്കുകള്‍ ഓട്ടോമാറ്റിക് ആയി ഈടാക്കുന്നത്.

Summary: Motorists in Dubai will soon pay Value Added Tax (VAT) on Salik toll gate usage fees and Salik tag activation charges, according to an announcement by the company. Salik said a 5 per cent VAT will be applied effective June 1, 2026, on toll gate usage fees and toll tag activation charges.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  8 hours ago
No Image

ദേശീയപാതയില്‍ സിസിടിവി സ്ഥാപിച്ച് ചാരപ്പണി; പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ നാലുപേര്‍ക്കെതിരെ കേസ് 

National
  •  8 hours ago
No Image

മെലീഹ മരുഭൂമിയിൽ സൺസെറ്റ് സഫാരിയും സ്റ്റാർഗേസിംഗും; ഈദ് അവധിക്ക് പ്രത്യേക പാക്കേജുകളുമായി ഷാർജ

uae
  •  8 hours ago
No Image

സഊദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു

Saudi-arabia
  •  9 hours ago
No Image

'രക്ഷാപ്രവര്‍ത്തന' കേസ്; പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെ പൊലിസിലേക്ക് തിരിച്ചയച്ചു

Kerala
  •  10 hours ago
No Image

ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പ്രാദേശിക വിഷയം മാത്രം; ചോദ്യങ്ങളോട് പുഞ്ചിരിയോടെ പ്രതികരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  10 hours ago
No Image

പതിനാറാം നിയമസഭയുടെ അമരത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; 101 അം​ഗങ്ങളുടെ പിന്തുണ

Kerala
  •  11 hours ago
No Image

പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല, സുരക്ഷ 'വൈ' കാറ്റഗറിയിലേക്ക് ചുരുക്കി

Kerala
  •  11 hours ago
No Image

ഇറാനെതിരായ ആക്രമണത്തില്‍നിന്ന് യു.എസ് അവസാനനിമിഷം പിന്‍വാങ്ങിയതിന് കാരണം ഹജ്ജ് സീസണ്‍?; അറബ് നേതാക്കളുടെ മുന്നറിയിപ്പ് ട്രംപിന് അംഗീകരിക്കേണ്ടി വന്നു

International
  •  11 hours ago
No Image

സിപിഎം നേതാക്കള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് നല്ലകാര്യം; കെ.കെ രാഗേഷിനെ പിന്തുണച്ച് ബിജെപി എംപി  

Kerala
  •  11 hours ago