HOME
DETAILS
MAL
സ്വാശ്രയ പ്രവേശനത്തിലെ കൊള്ളയടിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: ചെന്നിത്തല
backup
September 16 2016 | 23:09 PM
തിരുവനന്തപുരം: ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളിച്ച് വിദ്യാര്‍ഥികളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നീറ്റ് ലിസ്റ്റിലെ മെറിറ്റ് നോക്കാതെ കോഴവാങ്ങി കുട്ടികളെ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും വിധി അട്ടിമറിച്ചുകൊണ്ടാണ് ഇതു നടപ്പാക്കുന്നത്. ഇതിനു സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണ് ചെയ്യുന്നത്. നീറ്റ് മെറിറ്റ് തന്നിഷ്ടം പോലെ അട്ടിമറിക്കുന്ന മാനേജ്മെന്റുകള്‍ അതിനുവേണ്ടി നിസാര കാരണങ്ങള്‍ പറഞ്ഞാണ് കൂടുതല്‍ മെറിറ്റുള്ള കുട്ടികളുടെ അപേക്ഷകള്‍ തള്ളുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര് നേതൃത്വം നല്കുന്ന പരിയാരത്ത് ഫീസിന്റെ പേരില്‍ വന്‍ കൊള്ളയാണ് നടക്കുന്ന തെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."