HOME
DETAILS

ഇനി പോളിമര്‍ നോട്ടുകളുടെ കാലമോ? വലിയ മാറ്റത്തിന് ആര്‍.ബി.ഐ; വിശദമായറിയാം...

  
May 30, 2026 | 6:24 AM

rbi-considers-polymer-banknotes-major-change-in-indian-currency-system

ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ അതിവേഗം വളരുന്ന കാലത്തും കറന്‍സികളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രചാരത്തിലുള്ള കറന്‍സിയുടെ അളവ് വര്‍ഷംതോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പേപ്പര്‍ നോട്ടുകള്‍ക്ക് പകരമായി പോളിമര്‍ നോട്ടുകള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആലോചിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് ചര്‍ച്ചയായെങ്കിലും നടപ്പാകാതെ പോയ ആശയമാണ് ഇപ്പോള്‍ വീണ്ടും പരിഗണനയിലേക്ക് എത്തിയിരിക്കുന്നത്.

കറന്‍സി അച്ചടിക്കുന്നതിനുള്ള ചെലവ് കുത്തനെ ഉയരുന്നതും ഓരോ വര്‍ഷവും കോടിക്കണക്കിന് നോട്ടുകള്‍ തേയ്മാനം മൂലം പിന്‍വലിക്കേണ്ടിവരുന്നതുമാണ് ആര്‍.ബി.ഐയെ പുതിയ വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം കറന്‍സി അച്ചടിക്കുന്നതിനായി 6,000 കോടിയിലധികം രൂപ ചെലവഴിക്കേണ്ടി വന്നു. അതേസമയം, 23 ബില്യണിലധികം മുഷിഞ്ഞ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു. ഈ കണക്കുകള്‍ നിലവിലെ സംവിധാനത്തിന്റെ സാമ്പത്തിക ഭാരം വ്യക്തമാക്കുന്നു.

ഇവിടെയാണ് പോളിമര്‍ നോട്ടുകളുടെ പ്രസക്തി വര്‍ധിക്കുന്നത്. സാധാരണ പേപ്പര്‍ നോട്ടുകളേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ കഴിയുന്ന ഇവ ഈര്‍പ്പത്തെ പ്രതിരോധിക്കുകയും, അഴുക്കാവാതെയിരിക്കുകയും, പെട്ടന്ന് കീറിപ്പോകാതെയും ഇരിക്കും. ഇന്ത്യയെ പോലുള്ള വൈവിധ്യമാര്‍ന്ന കാലാവസ്ഥയുള്ള രാജ്യത്ത് പോളിമര്‍ നോട്ടുകള്‍ ആവശ്യമാണ്. മാത്രവുമല്ല, പോളിമര്‍ നോട്ടുകളില്‍ വ്യാജനോട്ടുകള്‍ തടയാന്‍ സഹായിക്കുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താനും കഴിയും.

അതേസമയം, പോളിമര്‍ നോട്ടുകളിലേക്ക് മാറുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 2012ല്‍ ഇന്ത്യ ഇതിനുള്ള പരീക്ഷണം നടത്തിയിരുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള അഞ്ച് നഗരങ്ങളില്‍ പോളിമര്‍ നോട്ടുകള്‍ പരീക്ഷിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പദ്ധതി മുന്നോട്ടുപോയില്ല. എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം, നോട്ടുകള്‍ കൈകാര്യം ചെയ്യല്‍, വിതരണ സംവിധാനങ്ങള്‍ എന്നിവയില്‍ ഉണ്ടായ ബുദ്ധിമുട്ടുകളാണ് പ്രധാന വെല്ലുവിളികളായി മാറിയത്. എന്നാല്‍ പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ട് ഈ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അത് പ്രായോഗികമായി തെളിയിക്കപ്പെടേണ്ടതുണ്ട്.

ഓസ്ട്രേലിയ, കാനഡ, ബ്രിട്ടന്‍, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിലെ അറുപതിലധികം രാജ്യങ്ങള്‍ ഇതിനകം പോളിമര്‍ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സാഹചര്യങ്ങളും ഉപയോഗശൈലികളും വ്യത്യസ്തമാണ്. അതിനാല്‍ വിദേശ രാജ്യങ്ങളിലെ മാതൃകകള്‍ അതേപടി ഇന്ത്യയില്‍ വിജയിക്കുമെന്ന് ഉറപ്പില്ല.

ആദ്യം താഴ്ന്ന മൂല്യമുള്ള 10, 20 രൂപ നോട്ടുകളില്‍ പരീക്ഷണം നടത്താനാണ് ആര്‍.ബി.ഐ ആലോചിക്കുന്നത്. ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്നതും വേഗത്തില്‍ കേടാകുന്നതും ഈ നോട്ടുകളാണ്. പദ്ധതി വിജയിച്ചാല്‍ മാത്രമേ വലിയ തോതിലുള്ള മാറ്റത്തെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കൂ.

പോളിമര്‍ നോട്ടുകളിലേക്കുള്ള മാറ്റം ഒരു സാങ്കേതിക പരിഷ്‌കാരം മാത്രമല്ല, ദീര്‍ഘകാല സാമ്പത്തിക ലാഭവും കാര്യക്ഷമതയും ലക്ഷ്യമിടുന്ന നയപരമായ തീരുമാനമാണ്. ചെലവ് കുറയ്ക്കാനും നോട്ടുകളുടെ കാലാവധി ദീര്‍ഘക്കാലം വര്‍ധിപ്പിക്കാനും സുരക്ഷ മെച്ചപ്പെടുത്താനുമാകുന്നുവെങ്കില്‍ അത് രാജ്യത്തിന്റെ ധനകാര്യ സംവിധാനത്തിന് ഗുണകരമാകും. എന്നാല്‍ പൊതുജനങ്ങളുടെ സ്വീകാര്യതയും പ്രായോഗിക വിജയവും ഉറപ്പാക്കിയ ശേഷമേ ഈ മാറ്റം വ്യാപകമായി നടപ്പാക്കാവൂ. അതിനാല്‍ ആര്‍.ബി.ഐയുടെ പൈലറ്റ് പദ്ധതി ഇന്ത്യയുടെ കറന്‍സി ചരിത്രത്തിലെ നിര്‍ണായക പരീക്ഷണമായി മാറുമെന്നതില്‍ സംശയമില്ല.

 

The Reserve Bank of India is exploring the possibility of introducing polymer banknotes, a move that could bring a significant change to India’s currency system. Polymer notes are known for their durability, longer lifespan, and enhanced security features compared to traditional paper-based currency.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് സ്‌ഫോടന വസ്തുക്കള്‍ പിടികൂടിയ സംഭവം; 5 ജില്ലകളില്‍ എന്‍.ഐ.എ പരിശോധന

Kerala
  •  8 hours ago
No Image

എസ്.ഐ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; 43 ഉദ്യോഗാർഥികൾക്ക് ഇനി കാക്കിയണിയാം; നിയമനം നൽകാൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി

Kerala
  •  8 hours ago
No Image

ലക്ഷങ്ങളുടെ ശമ്പളമല്ല, സമാധാനമാണ് പ്രധാനം; ഓട്ടോറിക്ഷ ഓടിച്ച് യുവതി നേടുന്നത് മാസം 60,000 രൂപ

National
  •  9 hours ago
No Image

ഒടുവില്‍ വഴങ്ങി ഗുസ്തി ഫെഡറേഷന്‍; വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ മത്സരിക്കാന്‍ അനുമതി

Others
  •  9 hours ago
No Image

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന; സി.എന്‍.ജിക്ക് രണ്ട് രൂപ കൂട്ടി

Kerala
  •  9 hours ago
No Image

എഞ്ചിനീയറിങ് കോളേജിൽ മദ്യപസംഘത്തിന്റെ ക്രൂര ആക്രമണം: വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി; പ്രതികളെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  9 hours ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു

Kerala
  •  9 hours ago
No Image

കാട്ടാന ആക്രമണം: അതിരപ്പിള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍, ചാലക്കുടി- ആനമല അന്തര്‍സംസ്ഥാന പാത ഉപരോധിക്കുന്നു

Kerala
  •  10 hours ago
No Image

സ്പെഷ്യൽ ദർശനത്തിന് ദേവസ്വം മന്ത്രിയിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങി; പൂജാരിക്ക് വിലക്ക്, സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടു

National
  •  10 hours ago
No Image

കർണാടകയിൽ ഭൂമിത്തർക്കത്തെ തുടർന്ന് കൂട്ടക്കൊല; 6 പേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി

National
  •  10 hours ago