HOME
DETAILS

കർണാടകയിൽ ഭൂമിത്തർക്കത്തെ തുടർന്ന് കൂട്ടക്കൊല; 6 പേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി

  
May 30, 2026 | 4:35 AM

Karnataka land dispute turns bloody 6 shot and hacked to death

വിജയപുര: കർണാടകയിലെ വിജയപുര ജില്ലയിൽ നാടിനെ നടുക്കിയ കൂട്ടക്കൊല. രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ ഭൂമിത്തർക്കത്തെ തുടർന്ന് ആറ് പേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി. ചഡച്ചൻ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദപുർ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

ഗ്രാമവാസികളായ ചന്ദു നിരാലെ, ദുന്ദപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുൽ നിരാലെ, സമർത്ഥ് നിരാലെ, ഷബീർ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗോവിന്ദപുർ ഗ്രാമത്തിലെ നിരാലെ, ഗോളഗി കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി ഭൂമിയെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് ഒടുവിൽ അതിക്രൂരമായ കൂട്ടക്കൊലയിൽ കലാശിച്ചത്. എതിർ കുടുംബാംഗങ്ങളായ ആറ് പേരെയും ആദ്യം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അതിനുശേഷം മരണം ഉറപ്പാക്കാനായി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ.

അക്രമത്തിന് പിന്നിൽ ഗോളഗി കുടുംബാംഗങ്ങളാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശത്ത് നിലവിൽ കനത്ത പൊലിസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

 

Six people were brutally killed, some shot and others hacked to death, following a violent clash over a land dispute in Karnataka.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  2 days ago