ഡല്‍ഹി മദ്യനയക്കേസ്; കെ കവിത സി.ബി.ഐ കസ്റ്റഡിയില്‍
ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ബി.ആര്.എസ് നേതാവ് കെ. കവിതയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി ഹൈക്കോടതി. മദ്യനയ അഴിമതിയില്‍ മുഖ്യപങ്ക് കവിതയ്ക്കാണെന്നും അവര്‍ എ.എ.പിക്ക് പണം നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് കോടതി കസ്റ്റഡി അപേക്ഷ അംഗീകരിക്കുകയായിരുന്നു.
തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും, തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും കൂടിയായ കവിതയെ കഴിഞ്ഞ മാര്‍ച്ച് 15നാണ് ഹൈദരാബാദിലെ വസതിയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി ഇവരെ ഏഴുദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
മാര്‍ച്ച് 23ന് കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിനല്‍കി. പിന്നീട് ഏപ്രില്‍ ഒമ്പത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു കോടതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."