ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്നദ്ധ പ്രവര്ത്തകന് യു.എസ് നഷ്ടപരിഹാരം നല്‍കും
വാഷിങ്ടണ്‍: പാകിസ്താനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ സന്നദ്ധ പ്രവര്‍ത്തകന്റെ കുടുംബത്തിന് യു.എസ് നഷ്ടപരിഹാരം നല്‍കും.
1.2 ദശലക്ഷം ഡോളറാണ് യു.എസ് പ്രഖ്യാപിച്ചത്. ഗിയോവന്നി ലോ പോര്‍ട്ടോ (37) ആണ് 2015 ല്‍ കൊല്ലപ്പെട്ടത്. പോര്‍ട്ടോയെ 2015 ല്‍ അല്‍ഖാഇദ ബന്ദിയാക്കിയിരുന്നു. അല്‍ഖാഇദയ്ക്കെതിരേ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് പോര്‍ട്ടോ കൊല്ലപ്പെട്ടത്.
അമേരിക്കന്‍ പൗരനായ സന്നദ്ധപ്രവര്‍ത്തകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം സംബന്ധിച്ച് വൈറ്റ്ഹൗസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ ഇവരുടെ മരണത്തില്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഖേദം പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിന്റെയും പാകിസ്താനിന്റെയും അതിര്‍ത്തിക്കടുത്ത് ആക്രമണം നടത്തവെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. അവിടെ തദ്ദേശീയര്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആക്രമണം നടത്തിയതെന്നുമാണ് യു.എസ് വിശദീകരിച്ചത്. എന്നാല്‍ പാകിസ്താനിലാണ് പോര്‍ട്ടോ കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."