HOME
DETAILS
MAL
രണ്ടേകാല്‍ കോടിയുടെ ഫോണ്‍ മോഷണം: രണ്ടു പേര്‍ പിടിയില്‍
backup
September 17 2016 | 01:09 AM
ന്യൂഡല്‍ഹി: 900 ഐഫോണുകള്‍ മോഷ്ടിച്ച രണ്ടു പേരെ ഡല്‍ഹി പൊലിസ് അറസ്റ്റു ചെയ്തു. മെഹ്താബ് ആലം(24) അര്‍മാന്‍(22) എന്നിവരാണ് പിടിയിലായത്.
ട്രക്ക് ഡ്രൈവറെ ബന്ദിയാക്കിയതിന് ശേഷമാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. 2.25 കോടി രൂപ വിലവരുന്ന ഐ ഫോണ്‍ 5എസ് മോഡലുകളുമായെത്തിയ ട്രക്ക് ഓഖ്‌ലയില്‍ നിന്ന് ദ്വാരകയിലേക്കുള്ള വഴിയിലെത്തിയപ്പോഴായിരുന്നു കവര്‍ച്ച. ഇവരില്‍ നിന്നും 900 ഐഫോണുകളും കവര്‍ച്ചക്കായി ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."