HOME
DETAILS

വിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കരുത്: എസ്.കെ.എസ്.എസ്.എഫ്

  
Web Desk
April 05 2024 | 11:04 AM

No hate-mongering lessons should be taught in Kerala: SKSSF

കോഴിക്കോട്: രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് കലാപവും ബാബരി മസ്ജിദ് ധ്വംസനവും ചരിത്ര ഏടുകളില്‍ നിന്ന് നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് അവയെ ഒഴിവാക്കിയതെന്നും വിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കരുതെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ബാബരി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം നീക്കം ചെയ്ത് സുപ്രീംകോടതി ഇടപെടലിലൂടെ രാമക്ഷേത്രം നിര്‍മിച്ചു എന്ന് മാറ്റിയെഴുതിയിരിക്കുകയാണ്.

പ്ലസ് ടു സോഷ്യോളജിയില്‍ നിന്ന് ഇന്ത്യന്‍ സൊസൈറ്റി എന്ന ആറാം അധ്യായത്തില്‍ നേരത്തെ ഉണ്ടായിരുന്ന ഇന്ത്യ കണ്ട വര്‍ഗീയ കലാപങ്ങളുടെ ചരിത്രവും ഒഴിവാക്കിയിരിക്കുന്നു. ഇതിന് പകരം രാജ്യത്തെ വര്‍ഗീയതയുടെ പേരില്‍ ചോരക്കളമാക്കുകയും മുസ്ലിംങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത രാമജന്‍മഭൂമി മൂവ്‌മെന്റും രാമക്ഷേത്ര നിര്‍മാണവും പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഭരണകൂട ഭീകരതയുടെ നേര്‍ചിത്രമാണ്. പുതിയ കാലഘട്ടത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ ചരിത്ര വായനകള്‍ മാത്രമേ രാജ്യത്ത് നിലനില്‍ക്കാന്‍ പാടുള്ളൂ എന്ന ഫാസിസ്റ്റ് ഭീരുത്വമാണ് എന്‍.സി.ഇ.ആര്‍.ടിയുടെ ഇതടക്കമുള്ള തുടര്‍ച്ചയായ നടപടികളിലൂടെ വെളിവാകുന്നത്. 

ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത് നടപ്പിലാക്കിയ കലാപങ്ങള്‍ മൂടിവയ്ക്കാനുള്ള ശ്രമം വിലപോകില്ല. വര്‍ഗീയ വിഷം ചീറ്റുന്ന സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള മറ്റൊരു നീക്കമാണ്. രാജ്യത്തെ ഒരു സംസ്ഥാനത്തിനും സമുദായത്തിനുമെതിരെ ഭരണകൂടം തന്നെ ഔദ്യോഗിക സംപ്രേഷണ സംവിധാനത്തിലൂടെ വെറുപ്പും നുണകളും പ്രചരിപ്പിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. 

ഹിന്ദുത്വ ഭീകരതയെ വെള്ളപൂശുന്ന പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ഒ.പി.അഷ്‌റഫ് കുറ്റിക്കടവ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago