HOME
DETAILS

കോഴിക്കോട് 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; 18 ദിവസമായിട്ടും കണ്ടെത്താനായില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  
Web Desk
June 02, 2026 | 1:36 PM

A 16-year-old girl was reported kidnapped in Kozhikode but she could not be found even after 18 days

കോഴിക്കോട്: ചേവായൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസുകാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മെയ് 15-ന് രാത്രി 10.30ഓടെയാണ് സംഭവം നടന്നതെന്നാണ് രക്ഷിതാക്കൾ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.

അയ മെഹ്റ എന്ന വിദ്യാർഥിനിയെ വീടിന് സമീപത്തുനിന്ന് ഒരു സംഘം യുവാക്കൾ കടത്തിക്കൊണ്ടുപോയതായാണ് പരാതി. സംഭവത്തെ തുടർന്ന് ചേവായൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടി എവിടെയാണെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ അന്വേഷണം തുടരുകയാണെന്നും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.

പെൺകുട്ടിക്ക് ഏകദേശം 150 സെന്റിമീറ്റർ ഉയരമുണ്ട്. വെളുത്ത നിറവും മെലിഞ്ഞ ശരീരപ്രകൃതിയുമാണ്. മൂക്കിൽ കറുത്ത മറുകുമുണ്ട്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987182, 9497980706, 0495-2371403 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. 

A 16-year-old student living in the Chevayur police station limits has been reported kidnapped.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  4 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  4 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  4 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  4 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  4 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  4 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  4 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  4 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  4 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  4 days ago