HOME
DETAILS

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

  
Web Desk
June 03, 2026 | 5:46 PM

unreasonably denying sexual relations between spouses is sufficient grounds for divorce the supreme court has ruled

ന്യൂഡല്‍ഹി: ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനം അനുവദിക്കാനുള്ള മതിയായ കാരണമാണെന്ന് സുപ്രീം കോടതി. രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ വിവാഹമോചനക്കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കാരണമില്ലാതെ ലൈംഗിക ബന്ധം നിഷേധിക്കുന്നത് പങ്കാളിയോട് ചെയ്യുന്ന ക്രൂരതയാണെന്നും ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. 

രാജസ്ഥാനിലെ ഡോക്ടര്‍ സര്‍വീസിലുള്ള ദമ്പതികളുടെ കേസിലാണ് കോടതി വിധി പറഞ്ഞത്. 2007 ഡിസംബറില്‍ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിഞ്ഞ ഇരുവര്‍ക്കും കുട്ടികളില്ല. ഭര്‍ത്താവ് രാജസ്ഥാനിലും, ഭാര്യ ഗുജറാത്തിലുമായിരുന്നു ജോലി ചെയ്തിരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം 2009ല്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. ഇക്കാലയളവില്‍ രണ്ടോ മൂന്നോ മാസം മാത്രമേ ഭാര്യ തന്നോടൊപ്പം കഴിഞ്ഞിട്ടുള്ളൂവെന്നും ലൈംഗിക ബന്ധം തുടര്‍ച്ചയായി നിഷേധിച്ചെന്നും ഭര്‍ത്താവ് ആരോപിച്ചു. 

കേസ് പരിഗണിച്ച കുടുംബ കോടതി വിവാഹ മോചനം തള്ളി. തുടര്‍ന്ന് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുകയും, കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഭാര്യ സുപ്രീം കോടതിയെ സമീപിച്ചത്. 

താന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചിട്ടില്ലെന്നും, ദാമ്പത്യം തുടരാന്‍ തയ്യാറാണെന്നും ഭാര്യ കോടതിയെ അറിയിച്ചു. എന്നാല്‍ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാനുള്ള യാതൊരു ശ്രമവും ഭാര്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഭര്‍ത്താവ് വാദിച്ചു. 15 വര്‍ഷത്തിനിടെ ഏതാനും മാസങ്ങള്‍ മാത്രമേ ഒരുമിച്ച് കഴിഞ്ഞിട്ടുള്ളൂ. ഒരുമിച്ചുണ്ടായിരുന്ന ദിവസങ്ങളില്‍ പോലും ഭാര്യ നേരത്തെ മുറിപൂട്ടി ഉറങ്ങാന്‍ പോകുമെന്നും ഭര്‍ത്താവ് പറഞ്ഞു. ഇക്കാര്യം ഭാര്യ നിഷേധിച്ചിട്ടുമില്ല. 

കേസ് പരിഗണിച്ച കോടതി മതിയായ കാരണമില്ലാതെ നീണ്ട കാലയളവില്‍ ലൈംഗിക ബന്ധം വിസമ്മതിക്കുന്നത് പങ്കാളിയോടുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി.

 

Unreasonably denying sexual relations between spouses is sufficient grounds for divorce, the Supreme Court has ruled.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  6 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  6 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  6 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  6 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  6 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  6 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  6 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  6 days ago